ന്യൂദല്‍ഹി: ഇപിഎഫിലെ കോണ്‍ട്രിബ്യൂട്ടറി ശമ്പളപരിധി 15,000 രൂപയില്‍ നിന്ന് 25000 രൂപയായി ഉയര്‍ത്താന്‍ ആവശ്യം. ബിഎംഎസ് അടക്കമുള്ള തൊഴിലാളിസംഘടനകളാണ് ഈ ആവശ്യം ഉന്നയിച്ചത്.
നിലവില്‍ കുറഞ്ഞത് 20 ജീവനക്കാര്‍ എങ്കിലുമുള്ള സ്ഥാപനങ്ങള്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ രജിസ്റ്റര്‍ ചെയ്യണം. ശമ്പളം എത്രയുണ്ടെങ്കിലും പതിനയ്യായിരം രൂപ വരെയുള്ള ശമ്പളത്തിന്റെ വിഹിതമാണ് ഇപിഎഫില്‍ അടയ്ക്കേണ്ടത്. ഇതില്‍ ഒരു വിഹിതം ജീവനക്കാരും അത്രയും തുക കമ്പനിയുമാണ് അടയ്ക്കേണ്ടത്.
ഈ പരിധി 15,000 രൂപയില്‍ നിന്ന് 25000 രൂപയായി ഉയര്‍ത്താനാണ് ആവശ്യം. ഇത് നടപ്പായാല്‍ 25000 രൂപ വരെയുള്ള ശമ്പളത്തിന് ഇപിഎഫ് ബാധകമാകും. അതോടെ പുതുതായി 75 ലക്ഷം പേര് എങ്കിലും ഇപിഎഫില്‍ എത്തും. അവര്‍ക്കും ഇപിഎഫ് പെന്ഷന് ലഭിക്കും.
കുറഞ്ഞത് 20 ജീവനക്കാര്‍ എങ്കിലും എന്ന വ്യവസ്ഥ പത്തു ജീവനക്കാര്‍ എന്നാക്കണമെന്നും ആവശ്യമുണ്ട്. ഇതോടെ കൂടുതല്‍ സ്ഥാപനങ്ങളും ഇപിഎഫില്‍ പെടും. പത്തു ജീവനക്കാര്‍ മാത്രമുള്ള ചെറുസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും പിഎഫും പിഎഫ് പെന്‍ഷനും ലഭ്യമാകും.
കൊവിഡ് പ്രതിസന്ധിയും മറ്റുമുള്ളതിനാല്‍ പദ്ധതി അടിയന്തരമായി നടപ്പാക്കാന്‍ ഇടയില്ല. ഇപിഎഫ് പെന്ഷന് നിധിയിലേക്ക് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പ്രതിമാസം 6750 കോടി രൂപയാണ് നല്‍കുന്നത്. അതും കുത്തനെ ഉയര്‍ത്തേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: