പാലക്കാട് : ആര്‍എസ്എസ് നേതാവ് ശ്രീനിവസന്റെ കൊലപാതകികള്‍ കൊല്ലപ്പെട്ട എസ്ഡിപിഐ പ്രവര്ത്തകന് സുബൈറിന്റെ പോസ്റ്റുമോര്‍ട്ടം സമയത്ത് ആശുപത്രിയില്‍ ഉണ്ടായിരുന്നതായി നിര്‍ണ്ണായക തെളിവ്. ആശുപത്രിയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമാകുന്നത്. ഇതോടെ കൊലപാതകത്തിലെ എസ്ഡിപിഐയുടെ പങ്ക് കൂടി പുറത്തുവരികയാണ്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സുബൈര്‍ കൊല്ലപ്പെടുന്നത്. പിറ്റേന്ന് രാവിലെയായിരുന്നു പോസ്റ്റ്മോര്‍ട്ടം. ഈ സമയം രാവിലെ ഒമ്പത് മണിയോടെ പ്രതികള്‍ ആശുപത്രി പരിസരത്ത് ഉണ്ടായിരുന്നത്. അന്ന് തന്നെ ഉച്ചക്ക് ഒരു മണിയോടെയാണ് ശ്രീനിവാസന് കൊല്ലപ്പെടുന്നത്. ആശുപത്രിയില്‍ നിന്നും പ്രതികള്‍ നേരെ ശ്രീനിവാസനെ കൊലപ്പെടുത്താന്‍ പോയെന്നാണ് ദൃശ്യങ്ങള്‍ സൂചന നല്‍കുന്നത്.
ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പൂര്‍ണമായും പോലീസ് ശേഖരിച്ചിട്ടുണ്ട്. ആശുപത്രിയില്‍ വെച്ചാകാം പ്രതികള്‍ ശ്രീനിവാസനെ ആക്രമിക്കുന്നതിനും കൊലപ്പെടുത്താനും തീരുമാനിച്ചതുമെന്നുമാണ് പോലീസിന്റെ വിലയിരുത്തല്‍. കൃത്യത്തിനു ശേഷം പ്രതികള്‍ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.
പ്രതികളില്‍ പലരും അവരുടെ മൊബൈല്‍ ഫോണ്‍ പല സ്ഥലത്തായാണ് ഉപേക്ഷിച്ചത്. ഇതും കണ്ടെത്തിയിട്ടുണ്ട്. ആറ് പേരാണ് കൊലപാതക സംഘത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ മുന്ന് പേര് സംഭവ സമയം കടയ്ക്ക് പുറത്ത് നില്‍ക്കുകയും അകത്ത് കടന്ന മൂന്ന് പേരാണ് ശ്രീനിവാസനെ വെട്ടിയത്. ഒളിവിലുള്ള പ്രതികള്‍ പാലക്കാട് നഗര മേഖലയിലുള്ളവര്‍ തന്നെയാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അഞ്ച് ടീമുകളായി തിരിഞ്ഞാണ് പോലീസിന്റെ അന്വേഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: