ഭോപ്പാൽ: അസമിൽ അൽഖ്വായ്ദയുമായി അടുത്തബന്ധമുള്ള ഭീകര സംഘടനയുമായി അടുപ്പമുണ്ടെന്ന് കണ്ടെത്തിയിനെ തുടർന്ന് ആറ് പേരെ അറസ്റ്റ് ചെയ്തു. മാർച്ചില്‍ അസം പോലീസിന്റെ പിടിയിലായ ഒരു മതമൗലികവാദി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അസമിലെ ബാർപേട്ട ജില്ലയിലെ മദ്രസയിൽ നിന്നാണ് ഇവരെ അസം പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
അൽഖ്വായ്ദയുമായി അടുപ്പമുള്ള ബംഗ്ലാദേശ് ആസ്ഥാനമായ ഭീകരസംഘടന അൻസാർ അൽ ഇസ്ലാം ബംഗ്ലദേശുമായി . മുഫ്തി സുലൈമാൻ അലി, ജാഹിദുൽ ഇസ്ലാം, സദ്ദാം ഹുസൈൻ, റഷീദുൽ ഇസ്ലാം, മുഷ്റഫ് ഹുസൈൻ, മക്കിബുൾ ഹുസൈൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 28നും 45നും ഇടയില്‍ പ്രായമുള്ളവരാണ് അറസ്റ്റിലായവര്‍. ഇവര്‍ക്ക് അൽഖ്വായ്ദ ഭീകരന് സൈഫുൾ ഇസ്ലാമുമായി ബന്ധമുള്ളതായി പറയുന്നു. സ്ലീപ്പർ സെല്ലുകളായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അൻസാർ അൽ ഇസ്ലാം.
അസമിലെ ബാര്‍പേട്ടയില്‍ നിന്നും മാര്‍ച്ചില്‍ അഞ്ച് പേരെ പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. അന്ന് അറസ്റ്റിലായ അഞ്ച് പേരില്‍ ഒരാള്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ട്. മാര്‍ച്ചിലെ അറസ്റ്റിനെ തുടര്‍ന്ന് കേസ് എന്‍ ഐഎയ്ക്ക് വിട്ടിരുന്നു. ബാര്‍പേട്ടയിലും ബൊംഗായ്ഗോനിലും എന്‍ ഐഎ റെയ്ഡ് നടത്തിയിരുന്നു. ബാര്‍പേട്ടയിലെ അറസ്റ്റും ഇപ്പോഴത്തെ അറസ്റ്റും തമ്മില്‍ ഗാഢബന്ധമുണ്ടെന്ന് ബാര്‍പേട്ട പൊലീസ് സൂപ്രണ്ട് അമിതാവ സിന്‍ഹ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: