ന്യൂദല്‍ഹി: റഷ്യയുടെ ഉക്രൈന് ആക്രമണവും തുടര്‍ന്നുള്ള ശക്തമായ ഉപരോധവും ലോകത്തിന്റെ ചരക്ക് നീക്കത്തിന്റെ താളം തെറ്റിച്ചിരിക്കുന്നു ഒപ്പം ഇന്ധനക്ഷാമവും ചേര്‍ന്നതോടെ ഭക്ഷ്യസാധനങ്ങള്‍ക്ക് വില കുത്തനെ ഉയരുകയാണ്. ഒപ്പം ഗോതമ്പ് പോലുള്ള അവശ്യധാന്യങ്ങളുടെ ക്ഷാമവും ലോകത്തെ വലയ്ക്കുന്നു. ഇതോടെ ലോകത്തിനാകെ ആശ്വാസമായി മാറുകയാണ് ഇന്ത്യയില്‍ നിന്നുള്ള ഗോതമ്പ് വിതരണം.
റഷ്യയാണ് ലോകത്തിന്റെ തന്നെ ഗോതമ്പ് ധാന്യത്തിന്റെ ഉറവിടം. റഷ്യയിലാണ് ലോകത്തിലെ ആകെ ഗോതമ്പിന്റെ 18 ശതമാനം വിളയുന്നത്. ഉക്രൈനും റഷ്യയും ചേര്‍ന്നാണ് ലോകത്തിനാവശ്യമായ ഗോതമ്പിന്റെ 25 ശതമാനവും വിതരണം ചെയ്തിരുന്നത്. എന്നാല്‍ യുദ്ധവും അതിനെ തുടര്‍ന്ന് റഷ്യയ്ക്കെതിരെ ഏര്‍പ്പെടുത്തിയ കടുത്ത ഉപരോധവും ഗോതമ്പിന്റെ നീക്കത്തെ താറുമാറാക്കി.
ഇതോടെ ലോകവിപണിയില്‍ ഗോതമ്പിന്റെ ക്ഷാമം അതിരൂക്ഷമായി അനുഭവപ്പെടുകയാണ്. ഈ വിടവ് നികത്താന്‍ ശ്രമിക്കുകയാണ് ഇന്ത്യ. റഷ്യയില്‍ നിന്നും ഉക്രൈനില്‍ നിന്നും ഏറ്റവും കൂടുതല്‍ ഗോതമ്പ് ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഈജിപ്ത്. ഇപ്പോള്‍ ഈജിപ്ത് ഇന്ത്യയില്‍ നിന്നുള്ള ഗോതമ്പിനെ ആശ്രയിക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസം ഇന്ത്യയെ പ്രധാന ഗോതമ്പ് വിതരണരാജ്യമായി അംഗീകരിച്ചിരിക്കുകയാണ് ഈജിപ്ത്. അതുപോലെ ആഫ്രിക്കന്‍ രാഷ്ട്രങ്ങളും ഇന്ത്യയെ ഗോതമ്പിനായി ഉറ്റുനോക്കുകയാണ്. ഏകദേശം 10 ലക്ഷം ടണ്‍ ഗോതമ്പാണ് ആഫ്രിക്കന്‍ രാഷ്ട്രങ്ങള്‍ ഇറക്കുമതി ചെയ്യുന്നത്. അവര്‍ക്ക് ഏപ്രിലോടെ ഇനിയും 2.4 ലക്ഷം ഗോതമ്പ് കൂടി ആവശ്യമുണ്ട്. ഈജിപ്ത് 2020ല്‍ റഷ്യയില്‍ നിന്നും 180 കോടി ഡോളറിന് ഗോതമ്പ് ഇറക്കുമതി ചെയ്തിരുന്നു. ഉക്രൈനില്‍ നിന്നാകട്ടെ, 61 കോടി ഡോളറിന്റെ ഗോതമ്പ് ഇറക്കുമതി ചെയ്തിരുന്നു.
‘ഇന്ത്യയിലെ കര്‍ഷകര്‍ ലോകത്തെ ഊട്ടുകയാണ്. ഇന്ത്യയെ ഗോതമ്പ് വിതരണ രാജ്യമായി ഈജിപ്ത് അംഗീകരിച്ചിരിക്കുന്നു. ലോകം ഭക്ഷ്യലഭ്യതയ്ക്ക് വിശ്വാസ്യയോഗ്യമായ ബദല്‍ അന്വേഷിക്കുമ്പോള്‍ മോദി സര്‍ക്കാര്‍ ആ വിടവ് പരിഹരിക്കാനെത്തുന്നു. നമ്മുടെ ധാന്യസംഭരണപ്പുര നിറഞ്ഞുകവിയുന്നുവെന്ന് നമ്മുടെ കര്‍ഷകര്‍ ഉറപ്പാക്കിയിട്ടുണ്ട്. ലോകത്തെ സേവിക്കാന്‍ ഇന്ത്യ തയ്യാറാണ്’- വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍ പറയുന്നു.
ആഗോളവിപണിയിലെ ഉയര്‍ന്ന ഗോതമ്പ് വില മുതലാക്കാനും അധിക വരുമാനം നേടാനും ഇത് വഴി ഇന്ത്യക്ക് കഴിയും. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ഗോതമ്പ് ഉല്പാദകരാണ് ഇന്ത്യ. 2020-21 ഏപ്രില്‍-ജനവരി സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 34 കോടി ഡോളറിന്റെ മാത്രം ഗോതമ്പാണ് കയറ്റുമതി ചെയ്തതെങ്കില്‍ ഇക്കുറി 2021-2022 ഏപ്രില്‍-ജനവരി സാമ്പത്തിക വര്‍ഷത്തില്‍ 100.74 കോടി ഡോളറിന്റെ ഗോതമ്പ് കയറ്റുമതി ചെയ്ത് കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: