വിഘ്നേഷ് ജെ.
നവീന്‍ കുമാര്‍ ഗൗഡ എന്ന പേര് അധികം ആരും കെട്ടിടില്ല. എന്നാല്‍ അദ്ദേഹം സ്വന്തമാക്കിയ ഒരു ബ്രാന്‍ഡ് നെയിം അത് കേള്‍ക്കാത്തതായും ആരും കാണില്ല. അതെ റോക്കി ഭായ്, സാക്ഷാല്‍ യഷ്. സീരിയല്‍ നടനില്‍ നിന്നും കന്നഡ സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് എത്തിയ ജീവിത കഥയെക്കുറിച്ച്.
സിനിമ ഇന്‍ഡസ്ട്രിയില്‍ ഒരു കാലത്ത് ആരും ശ്രദ്ധിക്കാത്ത വലിയ വില കല്പിക്കാത്ത ഇന്‍ഡസ്ട്രിയാണ് സാന്‍ഡല്‍വുഡ്. ഇന്ന് ലോകം മുഴുവനും ഉറ്റുനോക്കി അവര്‍ തല ഉയര്‍ത്തിപ്പിടിച്ച് നില്കുന്നു. അതും ഒരു സിനിമ കാരണം കെജിഎഫ്. ഈ ഒരു സിനിമയ്ക്ക് വേണ്ടി അദ്ദേഹം നടത്തിയ കഷ്ടപ്പാടുകളും ഒരുപാടാണ്.
ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച് കുഞ്ഞ് നാള് മുതല്‍ അഭിനയം സ്വപ്നം കണ്ട് നടന്ന മനുഷ്യന്. പക്ഷേ അദ്ദേഹത്തിന്റെ സ്വപ്നങ്ങള്‍ തെറ്റിയില്ല ഒരു നാള് അത് നടന്നു. കന്നഡ ഇന്‍ഡസ്ട്രിയില്‍ ഏറ്റവും വിജയങ്ങള്‍ കൊയ്ത നടന്. ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയതും യഷാണ്. 500 രൂപയായിരുന്നു തുടക്ക ശബ്ളം പിന്നീടത് കോടികളായി മാറി.
തുടക്കം ഡ്രാമ സ്കൂളില്‍ ചേര്‍ന്ന് കൊണ്ടായിരുന്നു. അവിടെ നിന്ന് അഭിനയം പഠിച്ചു. അതിനുശേഷം സീരിയലുകളില്‍ അഭിനയിക്കാന്‍ തുടങ്ങി. പക്ഷേ ഒറ്റ ലക്ഷ്യം മാത്രം മുന്നില്‍ കണ്ടുകൊണ്ടായിരുന്നു ആ ഓട്ടം. എങ്ങനയെങ്കിലും സിനിമയില്‍ എത്തുക. സീരിയലില്‍ നല്ല അഭിനയം കാഴ്ചവച്ച് അദ്ദേഹം ചുരുങ്ങിയ സമയം കൊണ്ട് എല്ലാവരുടെയും ശ്രദ്ധ നേടി.
അങ്ങനെ 2007ല്‍ ജംബഡ ഹുഡുഗി എന്ന സിനിമയില്‍ അവസരം ലഭിച്ചു. യഷിന്റെ ആദ്യ സിനിമ ചെറിയ റോള്‍ ആയിരുന്നെങ്കിലും അഭിനയത്തില്‍ മുന്നില്‍ നിന്നു. കൂടുതല്‍ ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. അവിടെ നിന്ന് യഷിന്റെ ജീവിതത്തില്‍ സൂര്യന് പ്രകാശിക്കാന്‍ തുടങ്ങി. നിരവധി സിനിമകള്‍ ലഭിച്ചു. 2008ല്‍ രണ്ട് സിനിമകള്‍ കിട്ടി. അതും പ്രധാന വേഷങ്ങള്‍ ചെയ്യാന്‍. ഒട്ടും മടിക്കാതെ മികച്ച പ്രകടനം കാഴ്ചവച്ചു. ആ വര്‍ഷം ആദ്യ സിനിമയില്‍ മികച്ച സഹനടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് യഷ് സ്വന്തമാക്കി. പിന്നെ ബോക്സ് ഓഫീസില്‍ തരംഗം ഉണ്ടാക്കാന്‍ തുടങ്ങി. തൊടുന്ന സിനിമകള്‍ എല്ലാം വമ്പന്‍ ഹിറ്റുകള്‍.
2007 മുതല്‍ 2016 വരെ ചെയ്തത് 19 സിനിമകള്‍ എല്ലാം വിജയിച്ചു. മുടക്കിയതിനെക്കാളും എല്ലാ സിനികളും ലാഭം നേടി. സംവിധായകരിലും നിര്‍മ്മാണ കമ്പനികള്‍ക്കും അവന് ഒരു വിശ്വാസം ആയിരുന്നു. ബോക്സ് ഓഫീസില്‍ 30 കോടി, 50 കോടി കളക്ഷനുകള്‍ അവന് സ്വന്തമാക്കാന്‍ തുടങ്ങി.
അങ്ങനെ 2018 ഒരു ബസ് ഡ്രൈവറിന്റെ മകന് ഒരു പാന്‍ ഇന്‍ഡ്യന്‍ സിനിമ അവതരിപ്പിച്ച് ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ചു. ഒരു സിനിമ ഇന്‍ഡസ്ട്രിയെ തന്നെ അവന് കാരണം ലോകം തിരിഞ്ഞു നോക്കി. കെജിഎഫ് എങ്ങും തരംഗം ആയി. റോക്കി എന്ന ബ്രാന്‍ഡ് നെയിം സ്വന്തമാക്കി. കന്നഡ ഇന്‍ഡസ്ട്രിയില്‍ 50 കോടി ബഡ്ജറ്റില്‍ ഒരുങ്ങിയ സിനിമ. ആരും പ്രതീക്ഷിക്കാതെ, സാന്‍ഡല്‍വുഡ് ഇതുവരെ കാണാത്ത രീതിയലുള്ള ഒരു സിനിമയിലൂടെ യഷ് എല്ലാം മാറ്റി മറിച്ചു. കന്നഡ ഇന്‍ഡസ്ട്രിയില്‍ 250 കോടി കളക്ഷന്‍ നേടുന്ന ആദ്യ സിനിമയായി കെജിഎഫ് ഒപ്പുവച്ചു. പ്രേക്ഷകരില്‍ കൂടുതല്‍ ആവേശം കൊള്ളിച്ച സംവിധായകന് പ്രശാന്ത് നീലും ആഘോഷിക്കപ്പെട്ടു. രണ്ടാം ഭാഗം കാണുമെന്ന പ്രതീക്ഷയില്‍ നിര്‍ത്തിയ സിനിമ.
സ്റ്റയിലിലും സംഭാഷണത്തിലും തീപ്പൊരി പറപ്പിച്ച് അവന് രണ്ടാം ഭാഗവുമായെത്തി. കെജിഎഫ് ചാപ്റ്റര്‍ 2. ആരാധകര്‍ പ്രതീക്ഷിച്ചതിലും അപ്പുറം ഒന്നാം ഭാഗത്തിനെക്കാള്‍ മികച്ച ഒരു വരവ് നടത്തി മുന്നേറുന്നു. മൂന്നാമത് ഒരു വരവ് കൂടി ഉണ്ടെന്ന സൂചനയിലാണ് രണ്ടില്‍ റോക്കി തീര്‍ച്ചപ്പെടുത്തുന്നത്. 2024 കെജിഎഫ് 3 കാണുമെന്നും പ്രതീക്ഷിക്കാം. സ്വന്തം ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ കെജിഎഫ് 2ന് സാധിക്കും. അതില്‍ ഒരു മാറ്റവും കാണില്ല. വളരെ മികച്ച പ്രതികരണത്തോട് കൂടി റോക്കിയുടെ ആരാധകര്‍ തിയറ്ററുകള്‍ അടക്കി വാഴുകയാണിപ്പോള്‍. തിയറ്ററില്‍ തന്നെ സിനിമ കണ്ടില്ലെങ്കില്‍ അത് ഒരു നഷ്ടം തന്നെയാകും.
സാധാരണ ഒരു കുടുംബത്തില്‍ നിന്നും കഠിനാധ്വാനം കൊണ്ട് എന്തെങ്കിലും ഒക്കെ ആകാം എന്ന് കാണിച്ച് തന്ന മനുഷ്യന്. നിരവധി സ്വപ്നം കണ്ട് നടക്കുന്ന ആളുകള്‍ക്കും വരും തലമുറയ്ക്ക് റോള്‍ മോഡല്‍ കൂടിയാണ് അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: