തിരുവനന്തപുരം : ശാന്തിഗിരി ആശ്രമത്തിലെ ഇരുപത്തിമൂന്നാമത് നവഒലി ജ്യോതിര്‍ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് ഞായറാഴ്ച ഏകദിന സത്സംഗം നടക്കും . പ്രസ് ക്ലബ്ബിന് സമീപം അധ്യാപക ഭവനില്‍ നടക്കുന്ന സത്സംഗം ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്യും. രാവിലെ 9.30 മണിക്ക് തുടങ്ങുന്ന സത്സംഗം ഉച്ചയ്ക്ക് 1.30 ന് സമാപിക്കും.
ഏകദിന സത്സംഗത്തില്‍ തിരുവനന്തപുരം സിറ്റി, നെയ്യാറ്റിന്‍കര ഏരിയകളില്‍ നിന്നുള്ള ഗുരുഭക്തര്‍ സംബന്ധിക്കും. ജ്യോതിര്‍ദിനം ആഘോഷപരിപാടികളുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും, സംസ്ഥാനത്തെ മറ്റു ജില്ലകളിലും സത്സംഗങ്ങള്‍ നടന്നുവരികയാണ്.
മെയ് 6 നാണ് തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിലും ലോകമൊട്ടാകെയുള്ള ആശ്രമ സ്ഥാപനങ്ങളിലും വിപുലമായ പരിപാടികളോടെ നവഒലി ജോതിര്‍ദിനം ആഘോഷിക്കുന്നത്. ആശ്രമ സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരു ആദിസങ്കല്പത്തില് ലയിച്ചതിന്റെ ( ദേഹവിയോഗം) വാര്‍ഷികമായാണ് ശാന്തിഗിരി പരമ്പര നവഒലി ജ്യോതിര്‍ദിനം ആചരിക്കുന്നത്.
കോവിഡ് മാനദണ്ഡങ്ങളില്‍ ഇളവ് വന്നെങ്കിലും ആള്‍ക്കൂട്ട നിയന്ത്രണം കൂടി കണക്കിലെടുത്താണ് ഏരിയതലത്തില്‍ സത്സംഗങ്ങള്‍ നടത്തുന്നതെന്ന് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എസ്. സേതുനാഥ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: