വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ പിജി, പഞ്ചവത്സര ഇന്റഗ്രേറ്റഡ് പിജി, ബിപിഎഡ്, ഇന്റഗ്രേറ്റഡ് ബിപിഎഡ്, എല്‍എല്‍എം മുതലായ കോഴ്സുകളിലേക്ക് മേയ് 21, 22 തീയതികളില്‍ നടത്തുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി കോമണ്‍ അഡ്മിഷന് ടെസ്റ്റിന് (കുസാറ്റ്-2022) ഓണ്‍ലൈനായി ഏപ്രില്‍ 26 നകം രജിസ്റ്റര്‍ ചെയ്യാം. അപേക്ഷാ ഫീസ് എല്‍എല്‍എം ന് 750 രൂപ, മറ്റ് കോഴ്സുകള്‍ക്ക് ഓരോന്നിനും 550 രൂപ വീതം. എസ്സി/എസ്ടി വിദ്യാര്‍ത്ഥികള്‍ക്കു യഥാക്രമം 350 രൂപ, 240 രൂപ എന്നിങ്ങനെ മതിയാകും. പ്രവേശന വിജ്ഞാപനവും പ്രോസ്പെക്ടസും http://admission.uoc.ac.in ല്‍ കുസാറ്റ് രജിസ്ട്രേഷന് ലിങ്കില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
കോഴ്സുകളും യോഗ്യതാ മാനദണ്ഡങ്ങളും അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങളും, സെലക്ഷന് നടപടികളും പ്രോസ്പെക്ടസിലുണ്ട്. യോഗ്യതയുള്ള പക്ഷം ഒരാള്‍ക്ക് പരമാവധി 4 കോഴ്സുകള്‍ക്ക് വരെ തെരഞ്ഞെടുക്കാം. ഓരോ അധിക പ്രോഗ്രാമിനും 80 രൂപ അടയ്ക്കണം.
ബിഎഡ്/ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്ക് അവസാന വല്ഷ/സെമസ്റ്റര്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകള്‍ക്ക് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. പ്രവേശന സമയത്ത് നിശ്ചിത യോഗ്യത നേടിയിരിക്കണം.
പ്രോഗ്രാമുകളെ നാലു സെക്ഷനുകളായി തിരിച്ചാണ് പ്രവേശന പരീക്ഷ നടത്തുക. തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ പരീക്ഷാ കേന്ദ്രങഅങള് ഉണ്ടായിരിക്കും.
വിജ്ഞാപനം ചെയ്തിട്ടുള്ള കോഴ്സുകളില്‍ അഫിലിയേറ്റഡ് കോഴ്സുകളിലെ മാനേജ്മെന്റ് സീറ്റുകള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം സീറ്റുകളിലേക്കുമുള്ള പ്രവേശനം “CUSAT-2022′ റാങ്ക് ലിസ്റ്റില്‍ നിന്നായിരിക്കും.
പിജി പ്രോഗ്രാമുകള്‍: വാഴ്സിറ്റി പഠന വകുപ്പുകളില്‍ എംഎ അറബിക് ലാംഗുവേജ് ആന്റ് ലിറ്ററേച്ചര്‍, ഇംഗ്ലീഷ് ലാംഗുവേജ് & ലിറ്ററേച്ചര്‍, ഹിന്ദി ലാംഗുവേജ് & ലിറ്ററേച്ചര്‍. ഫംഗ്ഷനല്‍ ഹിന്ദി & ട്രാന്സ്ലേഷന്, മലയാളം ലാംഗുവേജ് ആന്റ് ലിറ്ററേച്ചര്‍, കംപേരറ്റീവ് ലിറ്ററേച്ചര്‍, സാന്‍സ്ക്രിറ്റ് ലാംഗുവേജ് & ലിറ്ററേച്ചര്‍, ഉറുദു ലാംഗുവേജ് & ലിറ്ററേച്ചര്‍, ഇക്കണോമിക്സ്, ഫിനാന്‍ഷ്യല്‍ ഇക്കണോമിക്സ്, ഫോക്ക്ലോര്‍, ഹിസ്റ്ററി, ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍, മ്യൂസിക്, ഫിലോസഫി, പൊളിറ്റിക്കല സയന്‍സ്, സോഷ്യോളജി, വിമെന്‍സ് സ്റ്റഡീസ്, മാസ്റ്റര്‍ ഓഫ് തിയറ്റര്‍ ആര്‍ട്സ് (എംടിഎ).
* എംഎസ്സി-അപ്ലൈഡ് കെമിസ്ട്രി, അപ്ലൈഡ് ജിയോളജി, അപ്ലൈഡ് പ്ലാന്റ് സയന്‍സ്, അപ്ലൈഡ് സൈക്കോളജി, അപ്ലൈഡ് സുവോളജി, ബയോ കെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ്, എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ഹ്യൂമെന്‍ ഫിസിയോളജി, മാത്തമാറ്റിക്സ്, മൈക്രോ ബയോളജി, ഫിസിക്സ്, റേഡിയേഷന് ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫോറന്‍സിക് സയന്‍സ്, ബയോ ടെക്നോളജി, ഫിസിക്സ് (നാനോ സയന്‍സ്), കെമിസ്ട്രി(നാനോ സയന്‍സ്).
* എംകോം, മാസ്റ്റര്‍ ഓഫ് ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (M.Lib.l.Sc) എല്‍എല്‍എം(ഡ്യുവല്‍ സ്പെഷ്യലൈസേഷന്).
* വാഴ്സിറ്റി സെന്ററുകളില്‍- മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് (എംഎസ്ഡബ്ല്യു), മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (എംസിഎ)
* അഫിലിയേറ്റഡ് കോളജുകളില്‍-എംഎ ജേണലിസം ആന്റ് മാസ് കമ്യൂണിക്കേഷന്‍ എംഎസ്എസ്സി-ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി, ഫോറന്‍സിക് സയന്‍സ്, എംഎസ്ഡബ്ല്യു.
* ഇന്റഗ്രേറ്റഡ് പിജി (വാഴ്സിറ്റി കാമ്പസുകളില്‍)-ഇന്റഗ്രേറ്റഡ് എംഎസ്സി ബയോ സയന്‍സ്/ഫിസിക്സ്/കെമിസ്ട്രി, ഇന്റഗ്രേറ്റഡ് എംഎ ഡവലപ്മെന്റ് സ്റ്റഡീസ്.
* ഫിസിക്കല്‍ എഡ്യുക്കേഷന്‍: ടീച്ചിങ് ഡിപ്പാര്‍ട്ട്മെന്റ്-എംപി.എഡ് വാഴ്സിറ്റി സെന്ററുകള്‍-ബിപിഎഡ്, ഇന്റഗ്രേറ്റഡ് ബിപിഎഡ്; അഫിലിയേറ്റഡ് കോളജ്-എംപിഎഡ്, ബിപിഎഡ്, ഇന്റഗ്രേറ്റഡ് ബിപിഎഡ്. കൂടുതല്‍ വിവരങ്ങല്‍ പ്രോസ്പെക്ടസിലുണ്ട്.
ഐഐടികളില്‍ എംടെക്, പിഎച്ച്ഡി പ്രവേശനം
* ഐഐടി തിരുപ്പതി: എംടെക്-സിവില്‍ (എന്‍വയോണ്‍മെന്റല്‍/ജിയോടെക്നിക്കല്‍/സ്ട്രക്ചറല്‍/ട്രാന്സ്പോര്ട്ടേഷന്), കംപ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ മെക്കാനിക്കല്‍. ഓണ്‍ലൈന്‍ അപേക്ഷ ഏപ്രില്‍ 18 വരെ. വെബ്സൈറ്റ് www.iittp.ac.in.
* ഐഐടി ഗാന്ധിനഗര്‍: എംടെക്, പിജി ഡിപ്ലോമ-ബയോളജിക്കല്‍/കെമിക്കല്‍/സിവില്‍/കമ്പ്യൂട്ടര്‍ സയന്‍സ്/എര്‍ത്ത് സിസ്റ്റം സയന്‍സ്/ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍/മെറ്റീരിയല്‍സ് എന്‍ജിനീയറിങ്. ഓണ്‍ലൈന്‍ അപേക്ഷ ഏപ്രില്‍ 25 വരെ. വെബ്സൈറ്റ് https://iitgn.ac.in/admissions/mtech.
* ഐഐടി ഭുവനേശ്വര്‍: എംടെക്, പിഎച്ച്ഡി-ഇലക്ട്രിക്കല്‍/ഇസി/കമ്പ്യൂട്ടര്‍ സയന്‍സ് & എന്‍ജിനീയറിങ്, മെക്കാനിക്കല്‍, മിനിറല്‍സ്, മെറ്റലര്‍ജിക്കല്‍ & മെറ്റീരിയല്‍സ് എന്‍ജിനീയറിങ്, ബേസിക് സയന്‍സസ്, ഹ്യൂമാനിറ്റീസ്, സോഷ്യല്‍ സയന്‍സസ് ആന്റ് മാനേജ്മെന്റ്. ഓണ്‍ലൈന്‍ അപേക്ഷ ഏപ്രില്‍ 20 വരെ. വെബ്സൈറ്റ് www.iitbbs.ac.inല്‍.
* ഐഐടി ജമ്മു: എംടെക്/എംഎസ്സി/എംഎസ്(റിസര്‍ച്ച്), അപേക്ഷ ഏപ്രില്‍ 18 വരെ. വെബ്സൈറ്റ് -þ https://iitjammu.ac.in/ pg-admissions..
പ്രതികരിക്കാൻ ഇവിടെ എഴുതുക: