ഇസ്ലാമാബാദ്: പാക്കിസ്ഥാന് ദേശീയ അസംബ്ലിയില്‍ പ്രധാനമന്ത്രി ഇമ്രാന് ഖാനെതിരായ അവിശ്വാസപ്രമേയ വോട്ടെടുപ്പില്‍ ചര്‍ച്ച ആരംഭിച്ചു. എന്നാല്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന് സഭയില്‍ ഹജരായില്ല. ഭരണ പക്ഷത്തെ പ്രമുഖര്‍ ആരും തന്നെ അസംബ്ലിയില്‍ എത്തിയിട്ടില്ല. ഇമ്രാന് പക്ഷത്തെ 51 പേര് മാത്രമാണ് ചര്‍ച്ചയ്ക്ക് ഹാജരായിരിക്കുന്നത്. എന്നാല്‍ പ്രതിപക്ഷത്തെ 176 പേരും ഇമ്രാനെതിരെ കലഹമുണ്ടാക്കിയ 22 വിമതരും എത്തിയിട്ടുണ്ട്.
അംബ്ലി കൂടി അരമണിക്കൂറില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന സങ നിര്‍ത്തിവച്ചു. ഒരു മണിക്കൂറോളം തടസ്സപ്പെട്ട സഭ വീണ്ടും ആരംഭിച്ചു. സര്‍ക്കാരിനെതിരായ ഗൂഢാലോചന ആദ്യം ചര്‍ച്ചചെയ്യണമെന്ന് തുടക്കത്തില്‍ തന്നെ സ്പീക്കര്‍ അസദ് ഖൈസര്‍ ആവശ്യപ്പെട്ടു. എന്നാല്‍ വോട്ടെടുപ്പ് വൈകിയാല്‍ അത് കോടതിയലക്ഷ്യമാകുമെന്ന് പ്രതിപക്ഷം നിലപാടെടുത്തു. തുടര്‍ന്ന് സംസാരിച്ച വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി വോട്ടെടുപ്പ് ആകാമെന്നും എന്നാല്‍ ഗൂഢാലോചന ചര്‍ച്ചചെയ്യണമെന്നും ആവര്‍ത്തിച്ചതോടെ പ്രതിപക്ഷം ബഹളമുണ്ടാക്കുകയായിരുന്നു.
കോടതി വിധിയെ തുടര്‍ന്നാണ് അവിശ്വാസ പ്രമേയ വോട്ടെടുപ്പിനായി ഇന്ന് അസംബ്ലി കൂടിയത്. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം വോട്ടിനിടുന്നതില്‍ നിന്നും പിന്മാറിയ സ്പീക്കറുടെ നടപടി ഭരണഘടനാ ലംഘനമാണെന്നായിരുന്നു പാക് സുപ്രീം കോടതിയുടെ ഉത്തരവ്. ഇതോടൊപ്പം ദേശീയ അസംബ്ലി പിരിച്ചുവിട്ട ഇമ്രാന് ഖാന്റേയും അത് അംഗീകരിച്ച പാക് പ്രസിഡന്റിന്റേയും നടപടികളും റദ്ദാക്കി. വിഷയത്തില്‍ പ്രസിഡന്റും പ്രധാനമന്ത്രിയും സ്പീക്കറും കൈക്കൊണ്ട നടപടികള്‍ ഭരണഘടനാ വിരുദ്ധവും നിയമലംഘനം ആണെന്നും പാക് സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് അറിയിച്ചു.
ഇമ്രാന് ഖാന് സര്‍ക്കാരിനെ പിന്തുണച്ചിരുന്ന മുഖ്യപാര്‍ട്ടികള്‍ അടക്കം ഇന്ന് പ്രതിപക്ഷത്താണ്. ഭൂരിപക്ഷം തികയ്ക്കാനുള്ള സാധ്യതയും കുറവാണ്. ഈ സാഹചര്യത്തില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതും പാക്കിസ്ഥാനിലെ സര്‍ക്കാര്‍ വിരുദ്ധ നടപടികള്‍ക്കും പിന്നില്‍ വിദേശ ശക്തികളാണെന്നും ജനങ്ങള്‍ ഇതിനെതിരെ പ്രതികരിക്കണമെന്നും ഇമ്രാന് ഖാന് ആഹ്വാനം ചെയ്തിരുന്നു.
അതിനു പിന്നാലെ കൊണ്ടുവന്ന അവിശ്വാസ വോട്ടെടുപ്പില്‍ നിന്നും സ്പീക്കര്‍ പിന്മാറുകയായിന്നു. വിദേശ ശക്തികളുടെ പ്രേരണയില്‍ കൊണ്ടുവന്ന അവിശ്വാസ വോട്ടെടുപ്പില്‍ നിന്നും പിന്മാറുകയാണെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ പ്രധാനമന്ത്രി രാജ്യത്തിന്റെ ഭരണഘടന അനുസരിക്കാന്‍ ബാധ്യസ്ഥനാണെന്നും പ്രസിഡന്റിനോട് അസംബ്ലി പിരിച്ച് വിടാന്‍ ആവശ്യപ്പെടാന്‍ അധികാരമില്ലെന്നുമാണ് സുപ്രീം കോടതി വിധി. എന്നാല്‍ പാക്കിസ്ഥാനായി അവസാന പന്തുവരെയും പോരാടുമെന്നാണ് എനിക്ക് എന്റെ രാജ്യത്തോട് പറയാനുള്ളത് ഇമ്രാന് ഖാന് പ്രഖ്യാപിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: