വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ ഐക്യനാടിന്റെ പരമോന്നത് കോടതിയില്‍ ജഡ്ജിയായി കറുത്തവര്‍ഗക്കാരി എത്തുന്നു. 51 കാരിയായ കറ്റാന്‍ജി ബ്രൗണ്‍ ജാക്‌സനെയാണ് യുഎസ് സെനറ്റില്‍ നടന്ന വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ജസ്റ്റിസ് സ്റ്റീഫന്‍ ബ്രെയര്‍ വിരമിക്കുന്നതോടെയാണ് ജാക്‌സണ്‍ സ്ഥാനത്തെത്തുക.
വെസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ അധ്യക്ഷതയിലായിരുന്നു തെരഞ്ഞെടുപ്പ്. 47നെതിരെ 53 വോട്ടുകള്‍ നേടിയാണ് ബ്രൗണിന്റെ വിജയം.
വൈവിധ്യം പ്രതിഫലിപ്പിച്ചുകൊണ്ടുള്ള രാജ്യത്തിന്റെ പുതിയ ചുവടുവയ്‌പ്പ് എന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണം. ബ്രൗണിനൊപ്പമുള്ള സെല്‍ഫിയും അദേഹം ട്വിറ്ററില്‍ പങ്കുവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: