തിരുവനന്തപുരം: കടം വാങ്ങി മാത്രമെ കേരളത്തിന് ഇനി മുന്നേട്ട് പോകാന്‍ സാധിക്കൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേന്ദ്ര സര്‍ക്കാര്‍ എല്ലാത്തിനുമുള്ള പണം ഇപ്പോള്‍ നല്‍കുന്നില്ല. നാടിന്റെ താല്പര്യങ്ങള് ഹനിക്കാത്ത വായ്പകളെ സ്വീകരിച്ചു മാത്രമേ കേരളത്തിന് മുന്നോട്ട് പോകാന്‍ സാധിക്കൂവെന്ന് ചിന്തയില്‍ പിണറായി ഏഴുതിയ ലേഖനത്തില്‍ പറയുന്നു. കേന്ദ്ര ഫണ്ടുകള്‍ കുറച്ചതോടെ കടം എടുത്തേ വികസന പ്രവര്‍ത്തനങ്ങളെ മുന്നോട്ടുപോകാനാവൂ. കൂടുതല്‍ നിക്ഷേപങ്ങള്‍ നാടിനാവശ്യമുണ്ട്. അതിനായി സാമൂഹ്യനിയന്ത്രണത്തിന്റെ അടിസ്ഥാനത്തില്‍ അവയെ സ്വീകരിക്കുക എന്നതാണ് മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാട്.
വികസന നേട്ടങ്ങള്‍ നിലനില്ക്കണമെങ്കില് ഉല്‍പ്പാദനക്ഷമതയും ഉല്‍പ്പാദനവും വര്‍ധിപ്പിക്കുക എന്നത് പ്രധാനമാണ്. എങ്കില്‍ മാത്രമേ നേടിയ നേട്ടങ്ങള്‍ നിലനിര്‍ത്താനും പുതിയ നേട്ടങ്ങള്‍ കൈവരിക്കാനും സാധിക്കൂ. അതിനായി പുതിയ സാങ്കേതികവിദ്യകളെ ഉപയോഗപ്പെടുത്തുകയും വൈജ്ഞാനിക രംഗത്ത് വമ്പിച്ച കുതിപ്പ് ഉണ്ടാവുകയും വേണം. അത് സാധ്യമാകണമെങ്കില്‍ ഉന്നതവിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ നിക്ഷേപം ആവശ്യമായിവരും. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പിന്തിരിയാതെ കൂടുതല്‍ നിക്ഷേപം അവിടെ നടത്തണം. സര്‍ക്കാര്‍ എല്ലാ മേഖലകളില്‍നിന്നും പിന്മാറുക എന്ന ആഗോളവല്‍ക്കരണ നയങ്ങളല്ല സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച വികസന നയരേഖ മുന്നോട്ടുവയ്ക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: