കണ്ണൂര്‍: പാര്‍ട്ടി കോണ്‍ഗ്രസിന്റെ അജണ്ട നിശ്ചയിക്കുന്നത് പാര്‍ട്ടി ദേശീയ സെക്രട്ടറി നടത്തുന്ന ഉദ്ഘാടന പ്രസംഗത്തിലാണ് പതിവ്. എന്നാല്‍, കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ സ്വാഗതം പറഞ്ഞ പിണറായി വിജയന് അജണ്ട പ്രഖ്യാപിച്ചു. പാര്‍ട്ടി കോണ്‍ഗ്രസ് പിണറായി കോണ്‍ഗ്രസായി.
പാര്‍ട്ടി സംഘടനാ റിപ്പോര്‍ട്ടില്‍ കെ റെയില്‍ വിഷയത്തില്‍ ജാഗ്രത വേണമെന്ന പരാമര്‍ശം ഉണ്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ചര്‍ച്ചയായാല്‍, അത് പിണറായി സര്‍ക്കാരിനും മുഖന്ത്രിക്കുമെതിരേയുള്ള വിമര്‍ശനങ്ങള്‍ക്ക് വഴിവെക്കും. ഇത് മുന്‍കൂട്ടിക്കണ്ട്, കെ റെയില്‍ കാര്യത്തില്‍ വിശദീകരണം നല്കി, അതിനി ചര്‍ച്ചചെയ്യേണ്ടതില്ലെന്ന് സ്വാഗത പ്രസംഗത്തില്‍ പിണറായി അജണ്ട പ്രഖ്യാപിക്കുകയായിരുന്നു. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ വിഷയം ചര്‍ച്ചയായാല്‍ പദ്ധതിക്കെതിരെ സമരം നടത്തുന്ന മഹാരാഷ്ട്ര സിപിഎമ്മിന്റെ നിലപാട് ഉയരും. അപ്പോള്‍ കേരള നിലപാട് വിമര്‍ശിക്കപ്പെടും. അതും മുന്നില്‍ക്കണ്ടാണ് പിണറായിയുടെ പ്രസംഗം.
കേന്ദ്ര സര്‍ക്കാര്‍ സഹകരിക്കുന്നു, സംസ്ഥാനത്തെ പ്രതിപക്ഷം അനാവശ്യമായി പ്രശ്നമുണ്ടാക്കുന്നുവെന്ന പിണറായിയുടെ പ്രസംഗവും കോണ്‍ഗ്രസ് അജണ്ടയില്‍ വൈരുദ്ധ്യം ഉണ്ടാക്കുന്നതായി. മോദി സര്‍ക്കാരിനും ബിജെപിക്കും ആര്‍എസ്എസ്സിനുമെതിരേ തയാറാക്കിയ അജണ്ടയായിരുന്നു യെച്ചൂരിയടേത്. മോദി സര്‍ക്കാര്‍ സഹകരിക്കുന്നുവെന്ന പിണറായി പ്രസ്താവിച്ചതോടെ അതും മുടങ്ങി. ഇനി മോദി സര്‍ക്കാര്‍ വിരുദ്ധ ചര്‍ച്ചയും കെ റെയില്‍, ഹൈസ്പീഡ് റെയില്‍ വിഷയങ്ങള്‍ ചര്‍ച്ചയായാല്‍ പിണറായിക്ക് ക്ഷീണമാകും. ചര്ച്ചചെയ്യാതിരുന്നാല്, പാര്‍ട്ടി കോണ്‍ഗ്രസ് പിണറായി കോണ്ഗ്രസാകുമെന്നതാണ് സ്ഥിതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: