കൊല്ലം: ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ നേരിയ ഭൂചലനം ഉണ്ടായി. ചൊവ്വാഴ്ച്ച രാത്രി 11.41നാണ് ഭൂചലനം ഉണ്ടായത്.നിലമേല്‍, കൊട്ടാരക്കര, പത്തനാപുരം, എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.ഇന്നലെ ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ കനത്ത മഴപെയ്തിരുന്നു.ഇതേത്തുടര്‍ന്നാണ് രാത്രി 11.37നും 11.41നും ഇടയില്‍ ഭൂചലനം ഉണ്ടായത്. ജനങ്ങള്‍ പരഭ്രാന്തരാവുകയും, പുറത്തേക്ക് ഓടുകയും ചെയ്തു.എന്നാല്‍ നാശനഷ്ടങ്ങള്‍ ഇല്ല. തീവ്രത ഔദ്യോഗികമായി പുറത്ത് വന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: