ന്യൂദല്‍ഹി: ഒറ്റ കല്ലില്‍ നിന്ന് മനോഹരമായ ശില്പ്പങ്ങള് തീര്‍ക്കുന്ന മൈസൂര്‍ സ്വദേശി അരുണ്‍ യോഗിരാജില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ശില്പം ഏറ്റുവാങ്ങി. ഇന്ന് മൈസൂര്‍-കുടഗ് എംപി പ്രതാപ് സിംഹയുമായുള്ള കൂടികാഴ്ച്ചയുടെ ഭാഗമായാണ് അരുണ്‍ യോഗിരാജ് രണ്ടടിയുള്ള ഒറ്റകല്ല് ശില്‍പ്പം നരേന്ദ്ര മോദിക്ക് സമ്മാനിച്ചത്.
ഇന്ന് അരുണ്‍ യോഗിരാജിനെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം. നേതാജി ബോസിന്റെ ഈ അസാമാന്യശില്പം പങ്കുവെച്ചതിന് അദ്ദേഹത്തോട് നന്ദിയെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. നരേന്ദ്ര മോദിയുടെ ട്വീറ്റിന് നന്ദി അറിയിച്ച് അരുണും റിട്വീറ്റ് ചെയ്തു. നിരവധിപേര്‍ ശില്പകലാകാരന് അഭിനന്ദനം അറിയിച്ച് കമ്മന്റുകളും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: