ജയ്പൂര്‍: രാജസ്ഥാനിലെ കരോലിയില്‍ ഹിന്ദു പുതുവത്സരദിനം ആഘോഷിക്കുന്ന പ്രകടനത്തിന് നേരെ കല്ലേറും തുടര്‍ന്ന്നടന്ന അക്രമവും വീട്കത്തിക്കലും പ്രാദേശിക കോണ്‍ഗ്രസ് നേതാവ് മത്ലൂബ് അഹമ്മദ് നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് തെളിഞ്ഞു. എന്നാല്‍ മൂന്ന് ദിവസമായിട്ടും ഒളിവില്‍ കഴിയുന്ന ഈ കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുകയാണ് രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍.
എന്നാല്‍ ഈ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ രാജസ്ഥാന് ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല വിമര്‍ശിച്ചു. കശ്മീര്‍ മുതല്‍ കരോലി വരെ ഹിന്ദു വിരുദ്ധ കലാപങ്ങള്‍ക്ക് കോണ്‍ഗ്രസ് മുഴുവന്‍ സഹായവും എത്തിച്ചുകൊടുക്കുകയാണെന്നും ഷെഹ്സാദ് പൂനവാല പറഞ്ഞു.
അക്രമത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ കരങ്ങളും ഉണെന്നും ബിജെപി. ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല രാജസ്ഥാന് സര്‍ക്കാരിനയച്ച കത്തില്‍ ആരോപിച്ചു. ഈ വര്‍ഗ്ഗീയ സംഘര്‍ഷം നടക്കുന്നതിന് മുന്‍പ് പോപ്പുലര്‍ ഫ്രണ്ട് ഇക്കാര്യം അറിഞ്ഞിരുന്നു എന്ന കാര്യം മുഖ്യമന്ത്രി അശോക് ഗെലോട്ടിന് നിഷേധിക്കാന്‍ കഴിയുമോ എന്നും ഷെഹ്സാദ് പൂനവാല ചോദിച്ചു. ഹിന്ദു പുതുവത്സരറാലിക്ക് നേരെ ആക്രമണങ്ങളുണ്ടാകുമെന്ന് പോപ്പുലര്‍ ഫ്രണ്ട് കത്തിലൂടെ രാജസ്ഥാന് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഹിന്ദു പുതുവത്സരം ആഘോഷിച്ചുകൊണ്ടുള്ള ഹിന്ദു റാലിയ്ക്ക് നേരെ തൊട്ടടുത്ത കെട്ടിടത്തില്‍ നിന്നും കല്ലെറിയുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഈ കല്ലേറും തുടര്‍ന്നുള്ള അക്രമങ്ങളും നടത്തിയതിന് പിന്നില്‍ കോണ്‍ഗ്രസ് നേതാവ് മത്ലൂബ് അഹമ്മദാണ്. ഹിന്ദു പുതുവത്സര റാലിയായ ശോഭായാത്രയ്ക്ക് നേരെ കല്ലെറിഞ്ഞതിന് ശേഷമാണ് പലയിടത്തും തീവെപ്പും ആക്രമണങ്ങളും നടന്നത്. നവസംവത്സര റാലി മുസ്ലിം ഭൂരിപക്ഷപ്രദേശമായ ഹത്വാര ബസാറിലൂടെ കടന്നുപോകുമ്പോഴാണ് റാലിയ്ക്ക് നേരെ കല്ലേറുണ്ടായത്. ഇതേ തുടര്‍ന്ന് അക്രമം പൊട്ടിപ്പുറപ്പെട്ടു. അക്രമികള്‍ മൂന്ന് ബൈക്കുകളും ഏതാനും കടകളും കത്തിച്ചു. പൊലീസുകാര്‍ ഉള്‍പ്പെടെ 43 പേര്‍ക്ക് പരിക്കേറ്റു. ചികിത്സയില്‍ കഴിയുന്ന ചിലരുടെ ശരീരത്തില്‍ കത്തികൊണ്ട് വരഞ്ഞ അടയാളമുണ്ടെന്ന് അമര്‍ ഉജാല പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഡോക്ടര്‍മാര്‍ ഇക്കാര്യത്തെക്കുറിച്ച് വെളിപ്പെടുത്താത്തിനാല്‍ ജില്ലാഭരണകൂടവും ഇത്തരം റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുന്നില്ല. കല്ലേറും തുടര്‍ന്നുണ്ടായ അക്രമവും ആസൂത്രിത നീക്കമായിരുന്നെന്നും ഇതിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് ഉണ്ടെന്നും ഷെഹ്സാദ് പൂനവാല ആരോപിച്ചു.
ഇതേ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഏതാനും പൊലീസുകാര്‍ ഉള്‍പ്പെടെ 43 പേര്‍ക്ക് പരിക്കേറ്റു.ഈ വീഡിയോ പ്രചരിച്ചതോടെ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരും മുഖ്യമന്ത്രി അശോക് ഗെലോട്ടും പ്രതിസന്ധിയിലാണ്.
കോണ്‍ഗ്രസ് കൗണ്‍സിലര്‍ മത്ലൂബ് അഹമ്മദാണ് ഈ അക്രമങ്ങള്‍ക്ക് പിന്നിലെന്നും ആരോപിക്കപ്പെടുന്നു. റാലിക്ക് നേരെ കല്ലെറിയാനുള്ള സംഘത്തെ സംഘടിപ്പിച്ചതും കല്ലേറ് ആസൂത്രണം ചെയ്തതും മത്ലൂബ് അഹമ്മദാണെന്നും പറയപ്പെടുന്നു. രാജസ്ഥാന് പൊലീസിന്റെ കേസ് ഷീറ്റിലും മത്ലൂബ് അഹമ്മദിന്റെ പേരുണ്ട്. ഇദ്ദേഹത്തിനെതിരെ 307ാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്. മത്ലൂബ് അഹമ്മദ് ഒളിവിലാണ്.
ഇതുവരെ അക്രമം പടരാതിരിക്കാനുള്ള കരുതല്‍ അറസ്റ്റ് എന്ന നിലയില്‍ 36 പേരെ തടങ്കലില്‍ വെച്ചിട്ടുണ്ട്. അക്രമം തടയുന്നതിന്റെ ഭാഗമായി 36പേരെ കരുതല്‍ തടങ്കലില്‍ വെച്ചതായി ക്രമസമാധാനച്ചുമതലയുള്ള എഡിജി ഹവ സിങ് ഗുമാറിയ പറഞ്ഞു.അതല്ലാതെ കുറ്റവാളികളെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധം സമൂഹമാധ്യമങ്ങളില്‍ നടക്കുകയാണ്.
അക്രമം ഒഴിവാക്കാന്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോള്‍ സ്ഥിതി ഗതികള്‍ നിയന്ത്രാണാധീനമാണ്.അപവാദപ്രചരണം തടയാന്‍ മൊബൈല്‍ ഇന്റര്‍നെറ്റ് നിരോധിച്ചു. ഡ്രോണ്‍ വഴി പ്രദേശമാകെ നിരീക്ഷിക്കുന്നുണ്ട്. സംഘര്‍ഷബാധിത പ്രദേശത്ത് നിന്നും ആരോടും വീട് വിട്ടിറങ്ങരുതെന്ന് വിലക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: