ന്യൂദല്‍ഹി: ഫിറ്റ് ഇന്ത്യ ക്വിസ് സംസ്ഥാന റൗണ്ടുകളിലെ 36 വിജയികളെ തിരഞ്ഞെടുത്തു. ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ റൗണ്ടില്‍, അതത് സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും ഇവര്‍ പ്രതിനിധീകരിക്കും. മലപ്പുറം ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥികളായ ശ്രീനന്ദ് സുധീഷ്, നവനീത് കൃഷ്ണന് എന്നിവരാണ് കേരളത്തില്‍നിന്നുള്ള ജേതാക്കള്‍.
ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നടന്ന സംസ്ഥാന ഫൈനല്‍ മത്സരത്തില്‍ യോഗ്യത നേടിയ 359 സ്കൂളുകള്‍ പങ്കെടുത്തു. സംസ്ഥാന ചാമ്പ്യന്മാര്ക്ക് 2.75 ലക്ഷം രൂപ വീതം (പങ്കെടുക്കുന്നവര്‍ക്ക് 25,000 രൂപയും സ്കൂളിന് 2.5 ലക്ഷം രൂപയും) സമ്മാനമായി നല്‍കുന്നതാണ്. ഇനി നടക്കുന്ന ഫിറ്റ് ഇന്ത്യ ക്വിസ് ദേശീയ റൗണ്ടുകളില്‍ അതത് സംസ്ഥാനങ്ങളെ ഈ ജേതാക്കള്‍ പ്രതിനിധീകരിക്കും.
ഓരോ സംസ്ഥാന ഫൈനലിലെയും ഒന്നും രണ്ടും റണ്ണേഴ്സ് അപ്പുകള്‍ക്ക് യഥാക്രമം 1.1 ലക്ഷം രൂപ (10,000 രൂപ + 1 ലക്ഷം), 55,000 രൂപ (5,000 രൂപ + 50,000 രൂപ) എന്നിങ്ങനെ ക്യാഷ് െ്രെപസും ലഭിച്ചു. ദേശീയ റൗണ്ടില്‍ ജേതാക്കള്‍ ആകുന്നവര്‍ക്ക് വ്യക്തിഗതമായും അവരുടെ സ്കൂളിനും അധിക ക്യാഷ് െ്രെപസുകള്‍ ലഭിക്കും. കൂടാതെ ഇന്ത്യയുടെ ആദ്യ ഫിറ്റ് ഇന്ത്യ ക്വിസ് ചാമ്പ്യന്‍ എന്ന ബഹുമതിയും സ്വന്തമാക്കാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: