തേഞ്ഞിപ്പലം: മെഡല്‍ നേടുമെന്ന് കേരളം ഉറച്ച് പ്രതീക്ഷിച്ച വനിതാ പോള്‍വോള്‍ട്ടില്‍ ദിവ്യ മോഹനും രേഷ്മ രവീന്ദ്രനും നിരാശപ്പെടുത്തിയ ദേശീയ ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ആതിഥേയര്‍ക്ക് നിരാശയോടെ തുടക്കം. ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യദിനം നിര്‍ണയിക്കപ്പെട്ട മൂന്ന് ഫൈനലുകളില്‍ ഉത്തര്‍പ്രദേശും മഹാരാഷ്‌ട്രയും തമിഴ്‌നാടും ഓരോ സ്വര്‍ണം വീതം സ്വന്തമാക്കി. ഇന്നലെ രാവിലെ നടന്ന പുരുഷന്മാരുടെ 10000 മീറ്റര്‍ ഓട്ടത്തോടെയാണ് ഫെഡറേഷന്‍ കപ്പ് മത്സരങ്ങള്‍ക്ക് തുടക്കമായത്. തൊട്ടുപിന്നാലെ വനിതാ വിഭാഗം ഇതേയിനം മത്സരം നടന്നു.
ഉത്തരേന്ത്യന്‍ ആധിപത്യമാണ് ഈ രണ്ട് ഇനങ്ങളിലും അരങ്ങേറിയത്. പുരുഷന്മാരുടെ 10,000 മീറ്ററില്‍ ഉത്തര്‍പ്രദേശിന്റെ കാര്‍ത്തിക് കുമാറും വനിതകളില്‍ മഹാരാഷ്‌ട്രക്കാരി സഞ്ജീവനി യാദവും സ്വര്‍ണം നേടി. വനിതകളുടെ പോള്‍വാള്‍ട്ടില്‍ തമിഴ്‌നാടിന്റെ റോസി മീന പോള്‍രാജാണ് സ്വര്‍ണത്തിന് അവകാശിയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: