ഒന്നാം ദിനത്തെ അവസാന ഫൈനലായ വനിതകളുടെ പോള്‍വാള്‍ട്ടില്‍ തമിഴ്നാട് താരങ്ങളുടെ ആധിപത്യമായിരുന്നു. സ്വര്‍ണവും വെള്ളിയും തമിഴ്നാടിന്റെ താരങ്ങള്‍ കീശയിലാക്കി. നാലുമീറ്റര്‍ ചാടിയ റോസി മീനാ പോള്‍രാജ് തുടര്‍ച്ചയായ രണ്ടാം തവണയും സീനിയര്‍ അത്ലറ്റിക് മീറ്റില്‍ സ്വര്‍ണം സ്വന്തമാക്കി. നാലുമീറ്റര്‍ മറികടന്ന റോസി തുടര്‍ന്ന് റെക്കോര്‍ഡായ 4.06 മറികടക്കാന്‍ ശ്രമിച്ചെങ്കിലും മൂന്നു ശ്രമങ്ങളും പരാജയപ്പെട്ടു. ഈ ഇനത്തില്‍ ബറണിക്ക ഇളങ്കോവനാണ് വെള്ളി തമിഴ്നാടിന് സമ്മാനിച്ചത്. 3.90 മീറ്ററാണ് ബറണിക്ക താണ്ടിയത്. ചെന്നൈ സ്കൈവാള്ട്ട് അക്കാദമിയിലാണ് റോസിയും ബറണിക്കയും പരിശീലിക്കുന്നത്. മില്‍ബര്‍ ബര്ട്രാന്ന്റ് റസലാണ് ഇവരുടെ പരിശീലകന്. ഹരിയാനയുടെ പൂജ 3.80 മീറ്റര്‍ ചാടി വെങ്കലനേട്ടം സ്വന്തമാക്കി. ആദ്യദിനം കേരളത്തിനായി പോരാട്ടത്തിനിറങ്ങിയ ദിവ്യമോഹന്‍ ഈ ഇനത്തില്‍ നാലാമതും രേഷ്മ രവീന്ദ്രന് ആറാമതുമായാണ് ഫിനിഷ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: