ന്യൂദല്‍ഹി: ഹിജാബ് നിരോധിച്ചുകൊണ്ട് മുസ്ലീം വിദ്യാര്‍ത്ഥിനികള്‍ക്ക് ഇന്ത്യയില്‍ വിദ്യാഭ്യാസം നിരസിക്കുന്നായി പാകിസ്ഥാന്റെ വ്യാജ പ്രചരണം. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പാകിസ്ഥാനി മുജാഹിദുകളുടെ സംഘടനയായ ‘ജസ്റ്റിസ് ഫോര്‍ ആള്’ ആണ് നീക്കത്തിന് പിന്നില്‍. മുസ്ലീം കുട്ടികളെ ഇന്ത്യയിലെ സ്കൂളുകളില്‍ നിന്നും പുറത്താക്കിയതായും സംഘടന ലോകവ്യാപകമായി പ്രചരിപ്പിക്കുന്നു.
ഓണ്‍ലൈന്‍ വഴി മുസ്ലീംങ്ങളില്‍ നിന്നും ഒപ്പ് ശേഖരണം നടത്തി ഹിജാബ് വിഷയം മനുഷ്യാവകാശ ലംഘനമായി ഐക്യരാഷ്ട്ര സഭയില്‍ എത്തിക്കാനാണ് സംഘടനയുടെ നീക്കം. ഇതിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്നും ഒപ്പ് ശേഖരിക്കാന്‍ സംഘടന ശ്രമിക്കുന്നുണ്ട്. വീഡിയോകള്‍ കാണുന്നതിന് മുന്നേയായി യൂട്യൂബില്‍ പ്രത്യക്ഷപ്പെടുന്ന ആഡ് വീഡിയോ സംവിധാനം ഇവര്‍ ഉപയോഗിക്കുന്നു എന്നതാണ് ശ്രദ്ധേയം.
‘ജസ്റ്റിസ് ഫോര്‍ ആള്’ എന്ന സംഘടന കശ്മീര്‍ വിഷയത്തിലും ഇന്ത്യയ്ക്കെതിരെ വ്യാജപ്രചരണം നടത്തുന്നുണ്ട്. വിഘടനവാദി നേതാവായ ഷബീര്‍ ഷായെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ടും ഒപ്പു ശേഖരണം നടക്കുന്നുണ്ട്. കശ്മീരിന്റെ നെല്‍സണ്‍ മണ്ടേല എന്നാണ് സംഘടനയുടെ വെബ്സൈറ്റില്‍ ഷബീര്‍ ഷായെ വിശേഷിപ്പിച്ചിരിക്കുന്നത്.
ഇന്ത്യാ വിരുദ്ധവികാരം ആളിക്കത്തിച്ച് മുസ്ലീങ്ങളില്‍ നിന്നും സംഭാവനയായി പണംതട്ടുക എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യം. അബ്ദുള്‍ മാലിക് മുജാഹിദ് എന്ന പാകിസ്ഥാനി അമേരിക്കന്‍ ഇമാമാണ് സംഘടനയുടെ സ്ഥാപകന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: