കോഴിക്കോട്: കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ വേട്ട. തുടര്‍ച്ചയായ രണ്ടാംദിവസമാണ് സമാനരീതിയിലുള്ള സ്വര്‍ണവേട്ട്. കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വര്‍ണം പൊലീസാണ് പിടികൂടിയത്. ഒരു കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്. ദുബായില്‍ നിന്ന് കടത്തിയ സ്വര്‍ണമാണ് പിടികൂടിയത്. സാദിഖ് എന്നയാളാണ് സ്വര്‍ണം കടത്തിയത്. സാദിഖിനെ വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തിയ ഷംസീര്‍, ആഷിഖ് എന്നിവരുമാണ് പൊലീസ് പിടിയിലായത്. വിമാനത്താവളത്തിനു പുറത്തെത്തിയ സാദിഖിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് ഇയാളേയും സ്വീകരിക്കാനെത്തിയവരേയും കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച് എക്സ്റേ എടുത്തപ്പോഴാണ് ആമാശയത്തില്‍ പ്രത്യേക രീതിയില്‍ പൊതിഞ്ഞ രീതിയില്‍ സ്വര്‍ണമിശ്രിതം കണ്ടെത്തിയത്.
കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് കഴിഞ്ഞ ദിവസവും സമാന രീതിയിലുള്ള സംഭവമുണ്ടായിരുന്നു.കഴിഞ്ഞ ദിവസം ശരീരത്തില്‍ ഒളിപ്പിച്ച 46 ലക്ഷം രൂപയുടെ സ്വര്‍ണമാണ് കണ്ടെടുത്തത്. യാത്രക്കാരനെയും സ്വീകരിക്കാനെത്തിയ രണ്ടു പേരെയും കാറും കസ്റ്റഡിയിലെടുത്തിരുന്നു. കരിപ്പൂര്‍ പൊലീസും പ്രത്യേക അന്വേഷണ സംഘവും ചേര്‍ന്നു നടത്തിയ നീക്കങ്ങള്‍ക്കൊടുവിലാണ് സ്വര്‍ണക്കടത്ത് പിടികൂടിയത്.
ദുബായില്‍നിന്നു സ്പൈസ് ജെറ്റ് വിമാനത്തില്കോഴിക്കോട് വിമാനത്താവളത്തിലെത്തിയ വാഴക്കാട് ആക്കോട് സ്വദേശി മുഹമ്മദ് റമീസ് (29) ആണു പിടിയിലായത്. രഹസ്യ വിവരം ലഭിച്ചതിനാല്‍ പരിശോധനകള്‍ കഴിഞ്ഞു പുറത്തിറങ്ങിയ മുഹമ്മദ് റമീസിനെ പൊലീസ് പിടികൂടുകയായിരുന്നു. ഇയാളെ സ്വീകരിക്കാനെത്തിയ താമരശ്ശേരി സ്വദേശി മുഹമ്മദ് മുസ്തഫ (36), കോഴിക്കോട് കുന്നമംഗലം സ്വദേശി ഉവൈസ് (33) എന്നിവരെയും കസ്റ്റഡിയിലെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: