കൊച്ചി : നടിക്കെതിരെയുണ്ടായ ആക്രമണം ക്വട്ടേഷന്‍ തന്നെ. കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തത് ശരിയായിരുന്നു. ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ അതാണ് ശരിവെയ്ക്കുന്നതെന്നും മുന്‍ ഐജി എ.വി. ജോര്‍ജ്. സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കേസില്‍ പ്രതിയായ അറസ്റ്റിലായ ദിലീപിന് പ്രത്യേക പരിഗണനയൊന്നും കൊടുത്തിട്ടില്ല. ദിലീപ് താരമാണെന്ന പ്രത്യേക പരിഗണന നല്‍കിയിട്ടില്ല. സാധാരണ ഒരു സ്ത്രീയും, പുരുഷന്റേയും കേസ് എന്ന നിലയിലാണ് കേസ് പരിഗണിച്ചത്.
സത്രീക്ക് അനുഭവിക്കേണ്ടി വന്ന വേദന എന്ന പരിഗണന നല്‍കിയാണ് കേസ് അന്വേഷിച്ചത്. ഇതില്‍ അന്വേഷണ സംഘത്തിന് യാതൊരു വിധത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ അന്വേഷണ സംഘത്തിന് ഉണ്ടായിട്ടില്ലെന്നും എ.വി. ജോര്‍ജ് അറിയിച്ചു.
വെറുതെ ഒരാളെ അറസ്റ്റ് ചെയ്യാന്‍ സാധിക്കില്ല. തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഗൂഢാലോചന കേസില്‍ പുതിയതായി പുറത്തുവരുന്ന ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ടുകളെല്ലാം അറസ്റ്റ് ശരിവെയ്ക്കുന്നതാണ്. ഇപ്പോഴത്തെ സംഭവ വികാസങ്ങളെല്ലാം ഇത് ഒന്നുകൂടി അടിവരയിട്ട് തെളിയിക്കുന്ന വിധത്തിലാണ്. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്ന് നടപടി കൈക്കൊണ്ടതെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം പന്തീരാങ്കാവ് യുഎപിഎ കേസില്‍ പിഴവുപറ്റിയിട്ടില്ല. ചെറുപ്പക്കാര്‍ മാവോയിസ്റ്റ് ആശയങ്ങളില്‍ വീണുപോയതാണ്. ലഘുലേഖ പിടിച്ചതുകൊണ്ട് മാത്രമല്ല യുഎപിഎ ചുമത്തിയതെന്നും എ.വി. ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: