അരൂര്‍ : ശാന്തിഗിരി ആശ്രമത്തിലെ ഇരുപത്തിമൂന്നാമത് നവഒലി ജ്യോതിര്‍ദിനാഘോഷങ്ങളുടെ ഭാഗമായി ഗുരുവിന്റെ ജന്മഗൃഹത്തില്‍ മൂന്നിന് ഏകദിന സത്സംഗം നടക്കും. ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി സത്സംഗം ഉദ്ഘാടനം ചെയ്യും.
പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി അധ്യക്ഷനാകും. ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുമിത്രന്‍ ജ്ഞാന തപസ്വി സത്സംഗ സന്ദേശം നല്‍കും. രാവിലെ എട്ടിന് തുടങ്ങുന്ന സത്സംഗം വൈകിട്ട് ആറിന് സമാപിക്കും. സ്വാമി സ്നേഹാത്മ ജ്ഞാന തപസ്വിയുടെ നേതൃത്വത്തില്‍ ഭക്തിഗാനസുധയും ഉണ്ടാകും.
മെയ് ആറിനാണ് തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിലും ലോകമൊട്ടാകെയുള്ള ആശ്രമ സ്ഥാപനങ്ങളിലും വിപുലമായ പരിപാടികളോടെ നവഒലി ജോതിര്‍ദിനം ആഘോഷിക്കുന്നത്. ആശ്രമ സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരു ആദിസങ്കല്പത്തില് ലയിച്ചതിന്റെ ( ദേഹവിയോഗം) വാര്‍ഷികമായാണ് ശാന്തിഗിരി പരമ്പര നവഒലി ജ്യോതിര്‍ദിനം ആചരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങളില്‍ ഇളവ് വന്നെങ്കിലും ആള്‍ക്കൂട്ട നിയന്ത്രണം കൂടി കണക്കിലെടുത്താണ് ജില്ലാതലത്തില്‍ സത്സംഗങ്ങള്‍ നടത്തുന്നതെന്ന് ആര്‍ട്സ് & കള്‍ച്ചര്‍ വിഭാഗം ഇന്‍-ചാര്‍ജ് സ്വാമി ജനനന്മ ജ്ഞാന തപസ്വി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: