ലണ്ടന്‍: ഉക്രൈന് അധിനിവേശത്തിന് ഉത്തരവിട്ട റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്റെ തന്ത്രങ്ങള്‍ ദയനീയമായി പരാജയപ്പെടുന്നെന്ന് ബ്രിട്ടിഷ് രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥന് ജെറമി ഫ്ലെമിങ്. റഷ്യന്‍ സൈനികര്‍ക്ക് ആയുധങ്ങളും മനോവീര്യവും കുറവാണ്, പല ഉത്തരവുകളും നടപ്പിലാക്കാന്‍ അവര്‍ വിസമ്മതിക്കുന്നു. ഉക്രൈനില്‍ റഷ്യന്‍ സൈനികര്‍ സ്വന്തം സ്വന്തം യുദ്ധവിമാനം വെടിവച്ച് വീഴ്ത്തിയതായും ജെറമി ഫ്ലെമിങ് പറഞ്ഞു.
പുടിന് സ്വന്തം രാജ്യത്തിന്റെ സൈനിക ശക്തിയെ അമിതമായി വിശ്വസിച്ചു. ദിവസങ്ങള്‍ക്കകം വിജയം നേടുമെന്ന കണക്കുകൂട്ടലും തെറ്റി. ഉക്രൈന് അധിനിവേശം 36 ദിവസം മാത്രം പിന്നിടുമ്പോള്‍ റഷ്യന്‍ സൈന്യം ഉക്രൈനില്‍ പരാജയത്തെ മുഖാമുഖം കാണുകയാണെന്നും ജെറമി ഫ്ലെമിങ് പറഞ്ഞു. പുടിന് ഉക്രൈനിലെ സാഹചര്യങ്ങള്‍ തെറ്റായി വിലയിരുത്തി. റഷ്യന്‍ സമ്പദ്വ്യവസ്ഥയെയും റഷ്യക്കാരെയും സാമ്പത്തിക ഉപരോധം എത്രത്തോളം ബാധിക്കുമെന്നും വിലയിരുത്താന്‍ പുടിന് കഴിഞ്ഞില്ലെന്നും ജെറമി ഫ്ലെമിങ് കൂട്ടിചേര്‍ത്തു.
യുദ്ധത്തില്‍ റഷ്യന്‍ സൈന്യത്തിന്റെ മോശം പോരാട്ടത്തെക്കുറിച്ചും ഉപരോധങ്ങള്‍ റഷ്യന്‍ സമ്പദ്ഘടനയില്‍ ഉണ്ടാക്കിയ തകര്‍ച്ചയെക്കുറിച്ചും പുടിനു തെറ്റായ വിവരങ്ങളാണ് അദ്ദേഹത്തിന്റെ ഉപദേശകര്‍ നല്‍കിയിരുന്നതെന്നും വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ കേറ്റ് ബെഡിങ്ഫീല്ഡിന്റെ നേരത്തെ പറഞ്ഞിരുന്നു. പുടിനോട് യുദ്ധത്തിന്റെ സത്യാവസ്ഥപറയാന് മുതിര്‍ന്ന ഉദ്യേഗസ്ഥര്‍ക്കു ഭയമാണെന്നും അദ്ദേഹം പറഞ്ഞു. പുടിനു വളരെ കുറച്ചു സത്യസന്ധമായ വിവരങ്ങളേ തന്റെ ഉപദേശകര്‍ നല്‍കുന്നുള്ളൂവെന്നു യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കന്‍ യുഎസ് രഹസ്യാന്വേഷ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
റഷ്യയുടെ ചില മിസൈലുകള്‍ പരാജയപ്പെട്ടതായും അത് 60 ശതമാനത്തോളം ഉയര്‍ന്നതായി അമേരിക്ക വിലയിരുത്തി. യുദ്ധത്തില്‍ റഷ്യ പരാജയപ്പടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ആക്രമത്തില്‍ നിന്നും റഷ്യ പിന്നോട്ടില്ലെന്നും തങ്ങളുടെ സൈനികര്‍ പ്രോഫഷണല്‍സ് ആണെന്നും അവര്‍ക്ക് കൊടുത്ത ഡ്യൂട്ടികള്‍ നിറവേറ്റുന്നതായും റഷ്യ പറഞ്ഞു. ഉക്രൈന് യുദ്ധം എളുപ്പത്തില്‍ ജയിക്കാമെന്നു പറഞ്ഞുപറ്റിച്ച സൈനികമേധാവികളെ പുട്ടിന് പിരിച്ചുവിട്ടതായും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: