ടെഹ്റാന്: ഇറാനില്‍ ഫുട്ബോള്‍ മത്സരം കാണുന്നതില്‍ നിന്നും സ്ത്രീകളെ വിലക്കി ഇസ്ലാം മതനേതാവ്. ചൊവ്വാഴ്ച മഷാദ് സ്റ്റേഡിയത്തില്‍ നടന്ന ഫിഫാ ഫുട്ബോള്‍ വേള്‍ഡ്കപ്പ് ക്വാളിഫെയര്‍ മത്സരം കാണുന്നതില്‍ നിന്നുമാണ് സ്ത്രീകളെ തടഞ്ഞത്. ആകെയുള്ള 12,500 സീറ്റുകളില്‍ 2000 വും ബുക്ക് ചെയ്തിരുന്നത് വനിതകളായിരുന്നു. എന്നാല്‍ സ്റ്റേഡിയത്തിലേയ്ക്ക് കടക്കാതെ വനിതകളെ തടഞ്ഞ് നിര്‍ത്തുകയായിരുന്നു.
മഷാദിലെ ഇമാം അഹ്മദ് അലാമല്ഹോദയാണ് സ്ത്രീകളെ മത്സരം കാണുന്നതില്‍ നിന്നും വിലക്കി ഫത്വ പുറപ്പെടുവിച്ചത്. സ്റ്റേഡിയം അധികൃതര്‍ ഇത് അനുസരിക്കുകയായിരുന്നു. തുടര്‍ന്ന് സ്ത്രീകള്‍ സ്റ്റേഡിയത്തിന്റെ പുറത്ത് പ്രതിഷേധിച്ചു. വിഷയം വിവാദമായതോടെ അധികൃതര്‍ സംഭവത്തിന് പ്രതികരണവുമായി രംഗത്തെത്തി. സ്ത്രീകള്‍ക്ക് കളി കാണുവാനുള്ള സാഹചര്യം സ്റ്റേഡിയത്തില്‍ ഇല്ലായിരുന്നുവെന്നാണ് അധികൃതരുടെ വിശദീകരണം.
പുരുഷന്മാര് കളിക്കുന്ന മത്സരങ്ങള്‍ സ്ത്രീകള്‍ കാണുന്നത് ‘വൃത്തികേട’് എന്നായിരുന്നു ഇസ്ലാമിക പണ്ഡിതനായ ഇമാം അഹ്മദ് അലാമല്ഹോദയുടെ സംഭവത്തെക്കുറിച്ച് പറഞ്ഞത്. ഇറാന് പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ ഭാര്യാപിതാവ് കൂടിയാണ് ഇയാള്‍. വര്‍ഷങ്ങളായി തന്നെ ഇസ്ലാമിക രാജ്യമായ ഇറാനില്‍, സ്ത്രീകള്‍ക്ക് മത്സരങ്ങള്‍ കാണുന്നതില്‍ അപ്രഖ്യാപിതമായ വിലക്കുണ്ട്.
തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയേക്കാളും മതനേതാവിന് പ്രാധാന്യം നല്കുന്ന രാജ്യമായ ഇറാനില്‍, ഇത്തരത്തിലുള്ള ഇമാമുകളെ നിയമിക്കുന്നത് രാജ്യത്തിന്റെ പരമോന്ന നേതാവാണ്. ഇപ്പോഴത്തെ പരമോന്ന നേതാവായ അയത്തൊള്ള അലി ഖമേയ്നിയാണ് മഷാദിലെ ഇമാം അഹ്മദ് അലാമല്ഹോദയേയും നിയമിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: