തിരുവനന്തപുരം: തന്നെ ഏഷ്യാനെറ്റ് ന്യൂസില്‍ നിന്ന് പുറത്താക്കണെന്ന് ആവശ്യപ്പെട്ട് സിഐടിയുവിന്റെ നേതൃത്വത്തില്‍ ഏഷ്യാനെറ്റിലേക്ക് നടന്ന ട്രേഡ് യൂണിയന് മാര്‍ച്ചിനെ പരിസഹിച്ച് വിനു വി.ജോണ്‍. മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ വിനു വി.ജോണിനെ പുറത്താക്കുക എന്ന ബാമറിന്റെ ചിത്രം വിനു തന്റെ ട്വിറ്റര്‍ പേജില്‍ കവര്‍ ഫോട്ടോ ആക്കിയാണ് പരിഹാസം ഉയര്‍ത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ നിന്ന് അവതാരകന് വിനു വി ജോണിനെ പുറത്താക്കണമെന്ന് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. തൊഴിലാളികള്‍ നടത്തിയ 48 മണിക്കൂര്‍ പണിമുടക്കിനെ പിന്നില്‍ നിന്ന് കുത്തിയ വര്‍ഗവഞ്ചകനാണ്. ഏഷ്യാനെറ്റിന്റെ പേരിലാണ് വിനു അറിയപ്പെടുന്നത്. അതിനാലാണ് അദേഹത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുന്നതെന്ന് ആനത്തലവട്ടം പറഞ്ഞു. വിനു കരിങ്കാലിയാണെന്നും അദേഹത്തെ ഒറ്റപ്പെടുത്തണമെന്നും തൊഴിലാളി യൂണിയനുകള്‍ ഭീഷണി മുഴക്കി. മീഡിയാ വണ്ണിന്റെ നിരോധനകാലത്ത് തങ്ങള്‍ മാത്രമാണ് അതിനെതിരെ ശബ്ദമുയര്‍ത്തിയത്. . വിനു വി ജോണിനെതിരെ ഏഷ്യാനെറ്റ് ന്യൂസ് നടപടിയെടുക്കണം. ഈ രീതിയില്‍ മുന്നോട്ടുപോകാനാണ് തീരുമാനമെങ്കില്‍ തൊഴിലാളികളുടെ പ്രതിഷേധം വീണ്ടും ശക്തമാകും ആനത്തലവട്ടം പറഞ്ഞു.
പ്രസ്ക്ലബിന്റെ മുന്നില്‍ നിന്നാണ് ഏഷ്യാനെറ്റ് ഓഫീസിലേക്ക് ട്രേഡ് യൂണിയനുകള്‍ മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് ഹൗസിങ്ങ് ബോര്‍ഡ് ജംഗഷനില്‍ ബാരിക്കേഡ് കെട്ടി പോലീസ് തടഞ്ഞു. ദേശീയ പണിമുടക്കിന്റെ പേരില്‍ പൊതുനിരത്തില്‍ ട്രേഡ് യൂണിയന് ഗുണ്ടകള്‍ നടത്തിയ അഴിഞ്ഞാട്ടത്തിനെതിരെ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ വിനു വി ജോണ്‍ പ്രതികരിച്ചതാണ് പ്രകോപനത്തിന് കാരണം. വിനു വി ജോണിനെതിരെ ആര്. ചന്ദ്രശേഖരനും, എളമരം കരീമും കെ.പി രാജേന്ദ്രനും രംഗത്ത് വന്നിരുന്നു.
സംയുക്ത ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത ദ്വിദിന പണിമുടക്ക് ജനജീവിതം സ്തംഭിപ്പിച്ചോ എന്ന വിഷയത്തില്‍ ഇന്നലെ രാത്രി എട്ടിന് ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ ചര്‍ച്ചയില്‍ പണിമുടക്കിയ തൊഴിലാളികളെയും ഏളമരം കരീമിനെയും വിനു അധിക്ഷേപിച്ചുവെന്നാണ് യൂണിയനുകള്‍ ആരോപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: