ന്യൂദല്‍ഹി: ഉക്രൈന് – റഷ്യ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് ദല്‍ഹിയിലെത്തും. ഇന്നും നാളെയുമായി കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറുമായി ചര്‍ച്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും റഷ്യന്‍ വിദേശകാര്യ മന്ത്രി കണ്ടേക്കും. വിദേശകാര്യ മന്ത്രിയെ റഷ്യ ഇന്ത്യയിലേക്ക് അയയ്ക്കുന്നതിന് പിന്നാലെ യുഎസ് പ്രസിഡന്റ് ജോ ബൈഡന് ദേശീയ ഉപസുരക്ഷാ ഉപദേഷ്ടാവ് ദിലീപ് സിങ്ങിനെ ഇന്ത്യയിലേക്ക് അയയ്ക്കുന്നതും ശ്രദ്ധേയമായി.
കഴിഞ്ഞ ദിവസം ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും ഇന്ത്യയിലെത്തിയിരുന്നു. റഷ്യന്‍ – ഉക്രൈന് സംഘര്‍ഷത്തില്‍ ഇന്ത്യയുടെ നിലപാടുകളാണ് വിവിധ ലോക ശക്തികളെ ഇന്ത്യയിലെത്തിക്കുന്നത്. ജര്‍മന്‍ സുരക്ഷാ ഉപദേഷ്ടാവ് ജെന്‍സ് പ്ലോട്ട്നര്‍ ഇന്നലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചര്‍ച്ച നടത്തി. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസും ഇന്ന് ഇന്ത്യയിലെത്തുന്നുണ്ട്. ചൈനീസ് സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് റഷ്യന്‍ വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തുന്നത്. കുറഞ്ഞ വിലയില്‍ റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതടക്കമുള്ള വിഷയങ്ങളില്‍ സന്ദര്‍ശന വേളയില്‍ തീരുമാനമായേക്കും.
ഉക്രൈന് റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇന്ത്യന്‍ ഇടപെടലുകള്‍ നടത്തണമെന്ന് അഭ്യര്‍ത്ഥനയുമായി ഉക്രൈനും രംഗത്തെത്തി. റഷ്യയുമായി ഇന്ത്യ പുലര്‍ത്തിവരുന്ന മികച്ച ബന്ധം ഉപയോഗിച്ച് യുദ്ധം അവസാനിപ്പിക്കാനും ജനങ്ങളെ രക്ഷിക്കാനും ഉെ്രെകന് വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ അറിയിച്ചു.
യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇടപെടലുകള്‍ നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു സമ്മതമെങ്കില്‍ ഞങ്ങള്‍ അദ്ദേഹത്തിന്റെ ശ്രമങ്ങളെ സ്വാഗതം ചെയ്യും. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്രോവ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് ഇന്ത്യയില്‍ വെള്ളിയാഴ്ച എത്താനിരിക്കവെയാണ് ഉെ്രെകന് വിദേശകാര്യ മന്ത്രി അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: