നാഗര്‍കോവില്‍: കന്യാകുമാരിയില്‍ വിവേകാനന്ദ സ്മാരകത്തിനും തിരുവള്ളുവര്‍ പ്രതിമയ്ക്കും നടുവെ 37 കോടി രൂപ ചെലവില്‍ പുതിയ കണ്ണാടി പാലം നിര്‍മ്മിക്കും. ഒരു വര്‍ഷത്തിനകം പാലത്തിന്റെ പണി പൂര്‍ത്തിയാകുമെന്ന് തമിഴ്നാട് മന്ത്രി എ.വി.വേലു പറഞ്ഞു.
72 മീറ്റര്‍ നീളത്തിലും 10 മീറ്റര്‍ വീതിയിലുമാണ് പാലം പണിയുന്നത്. പാലത്തിന്റെ അടിഭാഗത്ത് കണ്ണാടി പ്രതലം സ്ഥാപിക്കും. ഇതിന്റെ മുകളിലൂടെ സന്ദര്‍ശകര്‍ കടന്നുപോകുമ്പോള്‍ കടലിന്റെ സൗന്ദര്യം കാണാനും ആസ്വദിക്കാനുമുള്ള തരത്തിലായിരിക്കും പാലം. വിവേകാനന്ദ സ്മാരകവും തിരുവള്ളുവര്‍ പ്രതിമയും മന്ത്രി സന്ദര്‍ശിച്ചു. പാലം പണികഴിഞ്ഞാല് വിനോദ സഞ്ചാരികള്‍ വര്‍ദ്ധിക്കുകയും വിനോദ സഞ്ചാര മേഘലയ്ക്ക് വളര്‍ച്ചയും കൂടുമെന്നും പ്രതീക്ഷയുണ്ട്.
മന്ത്രി ടി. മനോ തങ്കരാജ്, കലക്ടര്‍ എം.അരവിന്ദ്, എസ്.രാജേഷ്കുമാര്‍ എംഎല്‍എ, മേയര്‍ ആര്. മഹേഷ്, ജില്ലാ പൊലീസ് മേധാവി ഡി. എന്‍.ഹരികിരണ്‍ പ്രസാദ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: