തിരുവനന്തപുരം: സിഐടിയു നേതാവ് എളമരം കരീമിനെതിരായ ഏഷ്യാനെറ്റ് അവതാരകന് വിനു വി ജോണിന്റെ ആഹ്വാനത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. അദ്ദേഹം ചോര വീഴ്ത്താന്‍ വരട്ടെ, നമുക്ക് നോക്കാം ഇതൊന്നും നടക്കുന്ന കാര്യമല്ലെന്ന് പറഞ്ഞ് മനസ്സിലാക്കണമെന്നും കോടിയേരി കൊച്ചിയില്‍ പറഞ്ഞു.
പറഞ്ഞയാള്‍ക്ക് അങ്ങനെ ചെയ്യണമെങ്കില്‍ നാളെ ഏഷ്യാനെറ്റിന്റെ മുന്നില്‍ എളമരം കരീമിനെ കൊണ്ട് നിര്‍ത്തിക്കൊടുക്കാം. ചെയ്യുമോ എന്നുനോക്കാം. ഏഷ്യാനെറ്റിലെ മാധ്യമപ്രവര്‍ത്തകരെ വെല്ലുവിളിക്കുകയാണ്. ചെയ്യുമെങ്കില്‍ നിങ്ങള്‍ ചെയ്യൂ. അപ്പോള്‍ വിവരമറിയും. ഇങ്ങനെയല്ല മാധ്യമപ്രവര്‍ത്തനം ചെയ്യേണ്ടത്. ഏഷ്യാനെറ്റിലെ കുറച്ചാളുകള്‍ മാത്രമേ ഇതിന്റെ കൂടെയുള്ളൂ. എല്ലാവരുമില്ല. ഇത്തരം കാര്യങ്ങള്‍ക്ക് മാധ്യമപ്രവര്‍ത്തകര്‍ കൂട്ടുനില്ക്കാന് പാടില്ലെന്നും കോടിയേരി പറഞ്ഞു.
ആഗ്രഹം ഇങ്ങനെ പ്രകടിപ്പിച്ച് സ്വയം പരിഹാസ്യമാകരുത്. ആ ചാനലുകാര്‍തന്നെ ആലോചിക്കണം ഇങ്ങനെയുള്ളവരാണോ ചാനല്‍ നടത്തേണ്ടതെന്ന്. സമൂഹമാധ്യമങ്ങളില്‍ പറയുന്നതുപോലെയാണോ ദൃശ്യമാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നത്. മാധ്യമസമൂഹം സ്വയം ആലോചിക്കേണ്ടതാണ് ഇങ്ങനെയാണോ ചാനല്‍ നടത്തേണ്ടതെന്ന്. സിപിഎമ്മിന്റെ രാജ്യസഭയിലെ നേതാവിന്റെ മൂക്കിലിടിച്ച് ചോരവീഴ്ത്തണമെന്ന് പറഞ്ഞാല്‍ ഇപ്പോള്‍ നടന്ന പ്രതികരണമല്ല ചിലപ്പോള്‍ ഇനി ഉണ്ടാകുക. കുറച്ചുകാലം ആ ചാനലില്‍നിന്ന് സിപിഎം മാറിനിന്നിരുന്നു. ഇത് സംബന്ധിച്ച് ഗൗരവമായി ആലോചിക്കും. ഇദ്ദേഹം പങ്കെടുക്കുന്ന പരിപാടിയില്‍ എന്തുചെയ്യണമെന്ന്. ഏഷ്യാനെറ്റിനെ മൊത്തത്തില്‍ ബഹിഷ്കരിക്കേണ്ട കാര്യമില്ലെന്നും കോടിയേരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: