കൊച്ചി : നടി ആക്രമിച്ച കേസില്‍ തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് നടന് ദിലീപ്. സംവിധായകന് ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട ശബ്ദരേഖകളില് ചിലത് മാത്രമാണ് തന്റേത്. ചില ശബ്ദ രേഖളില് പലതും മിമിക്രിയെന്നും ദീലിപ് പറഞ്ഞു. ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം അറിയിച്ചത്.
തനിക്കെതിരെ സിനിമ മേഖലയില്‍ അടക്കം നടക്കുന്നത് ഗൂഢാലോചനയാണെന്ന് ദിലീപ് ആവര്‍ത്തിച്ചു. ശബ്ദരേഖകളില് ചിലത് മാത്രമാണ് തന്റേത്. കേസില്‍ തെളിവായി മാറിയേക്കാവുന്ന ശബ്ദം തന്റേതല്ലെന്നും ദിലീപ് അറിയിച്ചു. എന്നാല്‍ ബാലചന്ദ്രകുമാറിനെ ഒപ്പമിരുത്തി ചോദ്യം ചെയ്യാമെന്ന ക്രൈംബ്രാഞ്ചിന്റെ തീരുമാനത്തോട് നടന് വിയോജിപ്പ് അറിയിച്ചു. സഹകരിച്ചതുമില്ല. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്നാണ് ദിലീപിന്റെ വാദം. സിനിമാ മേഖലയില്‍ നിന്നടക്കം ഗൂഢാലോചന നടക്കുന്നു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലടക്കം ഗൂഢാലോചനയുടെ ഭാഗമാണെന്നും ദിലീപ് ആവര്‍ത്തിച്ചു.
കേസില്‍ തുടരന്വേഷണത്തിനായി ദിലീപിനെയും സംവിധായകന് ബാലചന്ദ്രകുമാറിനേയും ചൊവ്വാഴ്ച ഒരുമിച്ചിരുത്തി ചോദ്യംചെയ്തിരുന്നു. ദിലീപിനെ ചോദ്യം ചെയ്യുന്നതിനിടെ ഉച്ചയോടെ ബാലചന്ദ്രകുമാറിനെ ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഒരുമിച്ചുള്ള ചോദ്യംചെയ്യല്‍ നാലു മണിക്കൂറിലധികം നീണ്ടു. ബാലചന്ദ്രകുമാര്‍ എത്തിയതോടെ പല ചോദ്യങ്ങള്‍ക്കും ദിലീപ് മൗനം പാലിച്ചു.
എന്നാല്‍ ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട ശബ്ദരേഖകള്‍ ഒന്നും തന്നെ ദിലീപ് അംഗീകരിച്ചില്ല. അതെല്ലാം മിമിക്രയാണെന്നാണ് ദിലീപിന്റെ വാദം. രണ്ടു ദിവസങ്ങളിലായി 16 മണിക്കൂറോളമാണ് ദിലീപിനെ ചോദ്യംചെയ്തത്. ചൊവ്വാഴ്ച ബാലചന്ദ്രകുമാര്‍ പോയശേഷവും ദിലീപിനെ ചോദ്യംചെയ്യുന്നത് തുടര്‍ന്നിരുന്നു. ഒമ്പതര മണിക്കൂര്‍ ചോദ്യംചെയ്യലിനു ശേഷം രാത്രി എട്ടു മണിയോടെയാണ് ദിലീപ് മടങ്ങിയത്. മൊഴി വിശദമായി പരിശോധിച്ച ശേഷം വീണ്ടും ചോദ്യംചെയ്യുന്ന കാര്യം തീരുമാനിക്കും. ഇതോടൊപ്പം മറ്റു പലരേയും ചോദ്യംചെയ്യേണ്ടി വരുമെന്ന സൂചനയും അന്വേഷണ സംഘം നല്‍കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: