ന്യൂദല്‍ഹി: സ്വിസ് ഓപ്പണ്‍ വനിതാ വിഭാഗം ഫൈനലില്‍ നേരിട്ടുള്ള സെറ്റുകളില്‍ വിജയിച്ച് കിരീടം നേടി പി.വി. സിന്ധു. തായ്ലാന്റിലെ ബുസാനന്‍ ഒങ്ബംറങ്ഫാനെയാണ് (സ്കോര്‍: 21-16, 21-18) സിന്ധു അനായാസം ഫൈനലില്‍ കീഴടക്കിയത്.
സ്വിസ് ഓപ്പണ്‍ കിരീടം നേടിയ സിന്ധുവിനെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശംസിച്ചു. ‘സിന്ധുവിന്റെ നേട്ടങ്ങള്‍ ഇന്ത്യയിലെ യുവാക്കള്‍ക്ക് പ്രചോദനമാകും. ഭാവി സംരംഭങ്ങള്‍ക്ക് ആശംസയേകുന്നു’- പ്രധാനമന്ത്രി ട്വിറററില്‍ കുറിച്ചു.
നാലാം സീഡായ തായ്ലാന്റുകാരി ബുസാനനെ വെറും 49 മിനിറ്റുകളില്‍ സിന്ധു കീഴ്പ്പെട്ടുത്തി. ബുസാനനെതിരെ സിന്ധു നേടുന്ന 16ാമത്തെ ജയമാണിത്. മുന്‍പ് ഒരിയ്ക്കല്‍ മാത്രമാണ് ബുസാനന്‍ സിന്ധുവിനെ കീഴ്പ്പെടുത്തിയിട്ടുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: