കണ്ണൂര്‍: കണ്ണൂരില്‍നിന്ന് ഒന്നരക്കോടിയോളം രൂപ വിപണിവിലവരുന്ന എം.ഡി.എം.എ. ഉള്‍പ്പെടെയുള്ള മയക്കുമരുന്ന് പിടിച്ച എസ്ഡിപിഐ നേതാവും ഭാര്യയും ഉള്‍പ്പെടെ മൂന്നുപേരെക്കൂടി പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു.ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. മാര്‍ച്ച് 16ന് അറസ്റ്റിലായ പ്രധാനപ്രതി നിസാം അബ്ദുള്‍ ഗഫൂറിന്റെ മയക്കുമരുന്ന് വിപണന ശൃംഖലയില്‍പ്പെട്ട പുതിയങ്ങാടി ചൂരിക്കാട്ട് വീട്ടില്‍ ശിഹാബ് (35), എസ്ഡിപിഐ പ്രവര്ത്തകന് മരക്കാര്‍കണ്ടി ചെറിയ ചിന്നപ്പന്റവിട സി.സി.അന്‍സാരി (33), ഇയാളുടെ ഭാര്യ ശബ്ന (26) എന്നിവരാണ് അറസ്റ്റിലായത്. പോലീസ് സ്റ്റേഷനില്‍ പ്രതികള്‍ തലയടിച്ച് സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു. പ്രതികളുടെ പക്കല്‍നിന്നും മയക്കുമരുന്നും കണ്ടെടുത്തു. ഒരു ഗ്രാം എം.ഡി.എം.എ. 1500 രൂപക്കാണ് ആവശ്യക്കാര്‍ക്ക് വിറ്റിരുന്നതെന്ന് നിസാം പോലീസിനോട് വെളിപ്പെടുത്തി. ഒരു ഗ്രാം എം.ഡി.എം.എ. അയ്യായിരം രൂപക്ക് മുകളിലുള്ള വിലക്കാണ് പലരും വില്‍ക്കുന്നതെന്നും ഇയാള്‍ പറഞ്ഞു.
നിസാം അബ്ദുള്‍ ഗഫൂറിന് പുറമെ, കോയ്യോട് സ്വദേശി അഫ്സല്, ഭാര്യ ബള്‍ക്കീസ് എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. റിമാന്‍ഡിലായിരുന്ന നിസാമിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. മറ്റ് രണ്ടുപേരും ജയിലിലാണ്.
ബംഗളൂരു കേന്ദ്രീകരിച്ച് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിപണനംചെയ്യുന്ന നിസാമും ഇവരും തമ്മില്‍ നടത്തിയ ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച രേഖകളും ഇടപാടുകള്‍ക്കായി മൊബൈല്‍ ഫോണ്‍ വഴി കൈമാറിയ ശബ്ദസന്ദേശങ്ങളും കണ്ടെടുത്തു. കേസില്‍ ഇനിയും അറസ്റ്റുണ്ടാകുമെന്നും മയക്കുമരുന്ന് പിപണനസംഘത്തിലെ മറ്റുചിലരെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചെന്നും കണ്ണൂര്‍ അസി. കമ്മിഷണര്‍ സദാനന്ദന് പറഞ്ഞു. ഇവരുമായി ബന്ധമുള്ള അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാനി പോലീസിന്റെ വലയിലായതായി സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: