തിരുവനന്തപുരം: രാജ്യത്തിനു മാറ്റംസൃഷ്ടിക്കുന്ന സ്ത്രീകള്‍ക്കുള്ള നിതി ആയോഗിന്റെ പുരസ്കാരം നേടിയ 75 പേരില്‍ കേരളത്തില്‍ നിന്ന് രണ്ടുപേര്‍ . കൊല്ലം അമൃത സെര്വ്വി (സെല്‍ഫ് റിലയന്റ് വില്ലേജസ്) ന്റെ അഞ്ജു ബിസ്റ്റും എയ്ക ബയോകെമിക്കല്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആര്‍ദ്ര ചന്ദ്ര മൗലിയുമാണ് പുരസ്കാരം സ്വന്തമാക്കിയത്.
‘കരുത്തുറ്റതും കഴിവുറ്റതുമായ ഭാരതത്തിലേക്ക്’ രാജ്യത്തെ മാറ്റിയെടുക്കുന്നതില്‍ സ്ത്രീകള്‍ നിര്‍ണായക പങ്കാണു വഹിക്കുന്നത്. വിവിധരംഗങ്ങളില്‍ ഇത്തരത്തില്‍ സേവനമനുഷ്ഠിക്കുന്ന സ്ത്രീകള്‍ക്ക് ആദരമര്‍പ്പിക്കുന്നതിനാണ് നിതി ആയോഗ് പുരസ്കാരം ഏര്‍പ്പെടുത്തിയത്.
സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷങ്ങളുടെ ഭാഗമായാണ് ഇന്ത്യയുടെ മാറ്റത്തില്‍ സംഭാവനയേകുന്ന 75 സ്ത്രീകളെ നിതി ആയോഗ് ബഹുമതിക്കായി തിരഞ്ഞെടുത്തത്.
1. അഞ്ജു ബിസ്റ്റ്, കൊല്ലം [അമൃത സെര്‍വ്വ് ,സൗഖ്യം റീയൂസബിള്‍ പാഡ്)]
കാര്ഷികമാലിന്യങ്ങളില് നിന്ന് ഉണ്ടാകുന്ന വാഴനാരില്‍ നിന്ന് പുനരുപയോഗിക്കാവുന്ന സാനിറ്ററി പാഡുകള്‍ ലോകത്ത് ആദ്യമായി നിര്‍മ്മിച്ചത് അഞ്ജു ബിസ്റ്റും സംഘവുമാണ്. ഒന്നിലധികം അവാര്‍ഡുകള്‍ നേടിയിട്ടുള്ള സൗഖ്യം റീയൂസബിള്‍ പാഡുകള്‍ ആഗോളതലത്തില്‍ വില്‍പ്പന നടത്തുകയും ചെയ്തിട്ടുണ്ട്.
കയറ്റുമതി ചെയ്യുന്ന അതേ ഉയര്‍ന്ന നിലവാരമുള്ള പാഡ് ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലും മിതമായ വിലയ്ക്ക് ലഭ്യമാക്കുകയാണ് അഞ്ജുവിന്റെയും സംഘത്തിന്റെയും ലക്ഷ്യം. ഇതുവരെ വില്‍പ്പനവഴിയും സൗജന്യമായും 5,00,000ലധികം പാഡുകള്‍ നല്‍കിക്കഴിഞ്ഞു. ഇത് പ്രതിവര്‍ഷം 2000 ടണ്ണിലധികം കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറന്തള്ളുന്നത് തടയാന്‍ സഹായിക്കുന്നു. ആര്‍ത്തവസംബന്ധമായി ഉപയോഗിക്കുന്ന വസ്തുക്കള്‍ സൃഷ്ടിക്കുന്ന 43,750 ടണ്‍ അജൈവമാലിന്യങ്ങള്‍ ഇല്ലാതാക്കാനും ഇത് സഹായിച്ചു.
- ആര്‍ദ്ര ചന്ദ്ര മൗലി, തിരുവനന്തപുരം (എയ്ക ബയോകെമിക്കല്സ്പ്രൈവറ്റ് ലിമിറ്റഡ്)
ബയോടെക് എഞ്ചിനീയറും സംരംഭകയും സംരംഭകത്വ ഗവേഷകയുമാണ് തിരുവനന്തപുരം സ്വദേശിയായ ആര്‍ദ്ര ചന്ദ്ര മൗലി. ഇന്ത്യയിലെ പൂര്‍ണ്ണമായും സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള ആദ്യത്തെ പരിസ്ഥിതി ബയോടെക് കമ്പനിയായ എയ്ക ബയോകെമിക്കല്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകയും മാനേജിംഗ് ഡയറക്ടറുമാണ് ഇവര്‍. ശാസ്ത്രവും സംരംഭകത്വവും ഈ മേഖലകളില്‍ താല്‍പ്പര്യമുള്ള എല്ലാവര്ക്കും, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്, ലഭ്യമാക്കുന്നതിന് അവര്‍ ഊന്നല്‍ നല്കുന്നു.
യുസ്സിലില് നിന്ന് മാനേജ്മെന്റില്‍ മാസ്റ്റര്‍ ഓഫ് റിസര്‍ച്ച് ബിരുദവും വാര്‍വിക്ക് ബിസിനസ് സ്കൂളില്‍ നിന്ന് മാനേജ്മെന്റില്‍ എം.എസ്.സിയും കേരള സര്‍വകലാശാലയില്‍ നിന്ന് ബയോടെക്നോളജിബയോകെമിക്കല് എഞ്ചിനീയറിംഗ് ബിരുദവും ആര്‍ദ്ര നേടിയിട്ടുണ്ട്. ഫലപ്രദമായ ഹരിത ഉപയോക്തൃ സൗഹൃദ ഓപ്ഷനുകള്‍ ഉള്‍പ്പെടുത്താന്‍ എയ്ക ബയോകെമിക്കല്‍സ് സഹായിക്കുന്നു. ഒപ്പം നഗരകൃഷി, ജലശുദ്ധീകരണം, പുനരുപയോഗം തുടങ്ങിയവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. ഭൂമിയില്‍ മനുഷ്യര്‍ സൃഷ്ടിക്കുന്ന ആഘാതങ്ങള്‍ കുറയ്ക്കാനുള്ള ശ്രദ്ധേയമായ നടപടികളും ചെയ്തുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: