കൊച്ചി: 30 ലക്ഷം യൂണിറ്റുകള്‍ കയറ്റുമതി ചെയ്ത് പുതിയ ചരിത്രം കുറിച്ച് ഹോണ്ട ടൂവീലേഴ്സ്. 2001ല്‍ ആദ്യ മോഡല്‍ ആക്ടീവയിലൂടെയാണ് ഹോണ്ട കയറ്റുമതി ആരംഭിച്ചത്. കയറ്റുമതി തുടങ്ങി 21ാം വര്‍ഷത്തിലാണ് 30 ലക്ഷം യൂണിറ്റ് നേട്ടം. 2016ലാണ് ഹോണ്ടയുടെ കയറ്റുമതി 15 ലക്ഷം കടന്നത്. മൂന്ന് മടങ്ങ് വേഗത്തില്‍ അടുത്ത 15 ലക്ഷം കയറ്റുമതി തികയ്ക്കാന്‍ അഞ്ച് വര്‍ഷം മാത്രമാണ് എടുത്തത്. ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും വലിയ സ്കൂട്ടര്‍ കയറ്റുമതിക്കാരെന്ന നേട്ടവും ഹോണ്ടയ്ക്കാണ്.
2021ല്‍ കമ്പനി ഒരു പുതിയ വിദേശ ബിസിനസ് വിപുലീകരണം പ്രഖ്യാപിച്ചതിന് പിന്നാലെ യുണൈറ്റഡ് സ്റ്റേറ്റ്സ്, ജപ്പാന്, യൂറോപ്പ് തുടങ്ങിയ വികസിത വിപണികളിലേക്കും ആഗോള കയറ്റുമതി വിപുലീകരിക്കപ്പെട്ടു. ഒറ്റ മോഡലില്‍ തുടങ്ങി നിലവില്‍ 18 മോഡലുകളാണ് കയറ്റുമതി ചെയ്യുന്നത്. ഹോണ്ട ഡിയോ മോഡലാണ് കയറ്റുമതിയില്‍ മുന്നിലുള്ളത്. നിലവില്‍ 29ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതിയുണ്ട്. ഗുജറാത്തിലെ വിത്തലാപൂരിലുള്ള നാലാമത്തെ ഫാക്ടറിയില്‍ നിന്ന് ആഗോള എഞ്ചിനുകളുടെ നിര്‍മാണവും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: