ചെര്‍ണോബില്‍: ഉക്രൈനിലെ ചെര്‍ണോബില്‍ ആണവ നിലയത്തിലെ ലാബ് റഷ്യന്‍ സേന തകര്‍ത്തതായി റിപ്പോര്‍ട്ട്. ചെര്‍ണോബില്‍ മേഘലയുടെ ഉത്തരവാദിത്തമുള്ള ഉക്രൈനിയന്‍ സ്റ്റേറ്റ് ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്.
റഷ്യ ഉക്രൈനില്‍ അതിനിവേഷം നടത്തിയ സമയത്ത് തന്നെ ഡികമ്മീഷന്‍ ചെയ്ത പ്ലാന്റ് റഷ്യന്‍ സൈന്യം പിടിച്ചെടുത്തിരുന്നു. ഇപ്പോള്‍ റേഡിയോ ആക്ടീവ് മാലിന്യ സംസ്കരണം മെച്ചപ്പെടുത്തുന്നതിന് ചെര്‍ണോബില്‍ ആണവ നിലയത്തിലെ ഒരു പുതിയ ലബോറട്ടറി റഷ്യന്‍ സൈനിക സേന നശിപ്പിച്ചത്. 1986ല്‍ ലോകം കണ്ട ഏറ്റവും വലിയ ആണവ ദുരന്തം നടന്ന സ്ഥലമാണിത്. യൂറോപ്യന്‍ കമ്മീഷന്റെ പിന്തുണയോടെ 2015ല്‍ ആറ് ദശലക്ഷം യൂറോ ചിലവഴിച്ചാണ് വീണ്ടും ലബോര്‍ട്ടറി നിര്‍മ്മിച്ചതെന്നും സ്റ്റേറ്റ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്.
ലാബില്‍ സജീവമായ റേഡിയോ ന്യൂക്ലൈഡുകളും മറ്റ് രാസവസ്തുക്കളും ഉണ്ട്. ഇതിപ്പോ ശത്രുവിന്റെ കൈകളിലാണ്. അത് സ്വയമായും മറ്റുള്ളവര്‍ക്കും നാശനഷ്ടം വരുത്തുമെന്നും ഏജന്‍സി വേളിപ്പെടുത്തി. നിരോധിത മേഘലയ്ക്ക് ചുറ്റുമുള്ള ആണവ മോണിറ്റേഴ്സ് ( റേഡിയേഷന് അളക്കുന്ന യന്ത്രം) പ്രവര്‍ത്തന രഹിതമായെന്നും ഏജന്‍സി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: