ന്യൂദല്‍ഹി: യോഗിയുടെ വിക്കറ്റെടുക്കാന്‍ അഖിലേഷ് യാദവിന് പിച്ചൊരുക്കിക്കൊടുക്കുകയായിരുന്നു കര്‍ഷകസമരക്കാര്‍ ചെയ്തതെന്ന കര്‍ഷക സമരക്കാരുടെ നേതാവ് യോഗേന്ദ്ര യാദവിന്റെ പ്രസ്താവന വിവാദമാവുകയാണ്. ഇതോടെ ഈ കര്‍ഷകസമരക്കാര്‍ക്ക് പണം നല്‍കിയത് വിദേശ ഏജന്‍സികളോ അതോ പ്രതിപക്ഷ പാര്‍ക്കികളോ എന്ന കാര്യം അന്വേഷണ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ബിജെപി വക്താവ് ആര്.പി. സിങ്ങ്.
മോദിസര്‍ക്കാര്‍ അവതരിപ്പിച്ച കാര്‍ഷിക ബില്ലുകള്‍ക്കെതിരെ സമരം ചെയ്യാന്‍ പ്രതിപക്ഷപാര്‍ട്ടികളും വിദേശ ഏജന്‍സികളും പണം നല്‍കിയതിനെക്കുറിച്ച് അന്വേഷിക്കണം. കര്‍ഷകസമരത്തെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് യോഗേന്ദ്രയാദവ് നടത്തിയ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് ആര്.പി. സിങ്ങ് ഇതിന് പിന്നിലെ ഫണ്ടിംഗിനെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യം ഉയര്‍ത്തിയത്.
ഉത്തര്‍പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മോദിയെയും യോഗിയെയും രാഷ്ട്രീയമായി പരാജയപ്പെടുത്താനായിരുന്നു കര്‍ഷകസമരക്കാര്‍ക്ക് ധനസഹായം നല്‍കിയതെന്ന കാര്യം തെളിഞ്ഞിരിക്കുകയാണെന്ന് ആര്.പി. സിങ്ങ് പറഞ്ഞു. പ്രതിപക്ഷരാഷ്ട്രീയപ്പാര്‍ട്ടികള്‍ തങ്ങളുടെ സ്വന്തം താല്പര്യങ്ങള്ക്ക് വേണ്ടി കര്‍ഷകസമരക്കാരുമായി രഹസ്യമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. ‘ആരാണ് കര്‍ഷകര്‍ക്ക് സമരം ചെയ്യാന്‍ ഫണ്ട് നല്‍കിയതെന്ന കാര്യം അന്വേഷിക്കണം. പ്രധാനമന്ത്രിയെ നശിപ്പിക്കാന്‍ വിദേശ ഏജന്‍സികളാണോ ഫണ്ട് നല്‍കിയത്? നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ വിദേശത്ത് യാത്ര ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിയെ നശിപ്പിക്കാന്‍ പണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഇത്തരം യാത്രകള്‍ അന്വേഷണവിധേയമാക്കണം’- ആര്.പി. സിങ്ങ് പറഞ്ഞു.
‘പ്രതിപക്ഷപാര്‍ട്ടികള്‍ ഫണ്ട് നല്‍കിയോ എന്ന കാര്യം അന്വേഷിക്കണം. അഖിലേഷ് യാദവ്, കോണ്‍ഗ്രസ് പാര്‍ട്ടി, മമത ബാനര്‍ജി, മറ്റ് പാര്‍ട്ടികള്‍ പണം നല്‍കിയിട്ടുണ്ടോ? പ്രതിപക്ഷ പാര്‍ട്ടികള്‍ അവരുടെ അജണ്ട മുന്നോട്ട് കൊണ്ടുപോകാനായി കര്‍ഷകസമരക്കാരുമായി രഹസ്യകൂട്ടുകെട്ട് ഉണ്ടാക്കിയിട്ടുണ്ടാകാം’- ആര്.പി. സിങ്ങ് പറഞ്ഞു.
സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് യോഗേന്ദ്രയാദവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ആര്.പി. സിങ്ങ് കര്‍ഷകസമരത്തിന്റെ പിന്നിലെ സാമ്പത്തിക സഹായങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നത്. യുപി തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നയുടന്‍ നല്കിയ അഭിമുഖത്തില്‍ യോഗേന്ദ്ര യാദവ് ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു.
‘ബിജെപിയുടെ വോട്ടുകള്‍ എവിടെയെല്ലാം കുറഞ്ഞു, എവിടെയെല്ലാം ബിജെപിയുടെ സീറ്റുകള്‍ കുറഞ്ഞു എന്നീ കാര്യങ്ങള്‍ നോക്കേണ്ടതുണ്ട്. ഈ മാച്ചില്‍ കര്‍ഷകരുടെ സമരം ഒരു കളിക്കാരനായിരുന്നു. പിച്ച് റെഡിയാക്കുക എന്നത് മാത്രമായിരുന്നു കര്‍ഷകസമരത്തിന്റെ റോള്‍. ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് എളുപ്പം വിക്കറ്റെടുക്കാവുന്ന രീതിയിലാണ് റോഡ് റോളര്‍ ഉപയോഗിച്ച് ഞങ്ങള്‍ പിച്ചൊരുക്കിയത്. പക്ഷെ ബൗളിങ്ങ് ചെയ്യേണ്ടത് ഞങ്ങളല്ല. അഖിലേഷും മറ്റുമാണ് അത് ചെയ്യേണ്ടത്. അദ്ദേഹത്തിന് യോഗിയുടെ വിക്കറ്റെടുക്കാന്‍ പറ്റിയില്ലെങ്കില്‍ അതിന് പിച്ച് റെഡിയാക്കിയവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ‘-ഇതായിരുന്നു യോഗേന്ദ്ര യാദവിന്റെ അഭിമുഖത്തിലെ വിവാദഭാഗം. ഇത് പ്രകാരം കര്‍ഷകസമരം എന്നത് യോഗിയെ തറപറ്റിക്കാനുള്ള പിച്ചൊരുക്കലായിരുന്നു എന്നാണ് യോഗേന്ദ്ര യാദവ് പറഞ്ഞത്. ആ പിച്ചില്‍ അതിവേഗം പന്തെറിഞ്ഞ് യോഗിയുടെ വിക്കറ്റെടുക്കാന്‍ അഖിലേഷിനെ സഹായിക്കലായിരുന്നു കര്‍ഷകസമരത്തിന്റെ ദൗത്യം എന്നാണ് ഇപ്പോള്‍ വെളിപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: