ന്യൂദല്‍ഹി : രാജ്യത്തെ കേന്ദ്ര സര്‍വ്വകലാശാലകളില്‍ ബിരുദ പഠനത്തിന് പ്രവേശനം നല്‍കുന്നത് ഇനിമുതല്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ റിസല്‍ട്ട് പരിഗണിച്ചല്ല. പൊതു പ്രവേശന പരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാകുമെന്ന് പുതിയ ഉത്തരവ്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് കേന്ദ്ര സര്‍വ്വകലാശാലകളിലെ പ്രവേശന നടപടികളില്‍ മാറ്റം വരുത്തിയിരിക്കുന്നത്.
ഇതോടെ ദല്‍ഹി, ജെഎന്‍യു തുടങ്ങിയ 45 കേന്ദ്ര സര്‍വ്വകലാശാലകളില്‍ പ്രവേശനം നേടണമെങ്കില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ വിദ്യാര്‍ത്ഥികള്‍ പൊതുപ്രവേശന പരീക്ഷ എഴുതണം. വരുന്ന ജൂലായില്‍ ആദ്യ പ്രവേശന പരീക്ഷ നടക്കും. മലയാളം ഉള്‍പ്പെടെ 13 ഭാഷകളില്‍ പരീക്ഷ എഴുതാം. പന്ത്രണ്ടാം ക്ലാസ് സിബിഎസ്സി സിലബസ് പ്രകാരമുള്ള ചോദ്യങ്ങളാകും പ്രവേശന പരീക്ഷയിലുണ്ടാകുകയെന്ന് യുജിസി അറിയിച്ചിട്ടുണ്ട്.
എന്നാല്‍ സംവരണ സീറ്റുകളെ ഇത് ബാധിക്കില്ലെങ്കിലും ന്യൂനപക്ഷ പദവിയുള്ള സര്‍വകലാശാലകളും പുതിയ ഉത്തരവിന്റെ പരിധിയില്‍ വരുമെന്ന് യുജിസി ഉത്തരവില്‍ പറയുന്നു. നാഷണല്‍ ടെസ്റ്റ് ഏജന്‍സിക്കാണ് നിലവില്‍ പ്രവേശന പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുള്ളത്.
മിക്ക കേന്ദ്ര സര്‍വകലാശാലകളിലും ഇതുവരെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മാര്‍ക്ക് പരിഗണിച്ചാണ് ബിരുദ പ്രവേശനം നല്‍കിയിരുന്നത്. ചില സ്ഥലങ്ങളില്‍ സര്‍വ്വകലാശാല തന്നെ പ്രവേശന പരീക്ഷകള്‍ നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: