കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് കേരളത്തിലെ ജനവിഭാഗത്തിന്റെ ഇമാമാണെന്ന് സിപിഎം നേതാവ്. ഇ.എം.എസ്, എ.കെ.ജി ദിനാചരണ യോഗത്തിലെ പ്രസംഗത്തിലാണ് സിപിഎം നേതാവായ അബ്ദുറഹ്മാന് പുല്പറ്റ പിണറായിയെ മുസ്ലീങ്ങളുടെ ഇമാമായി ‘ഉയര്‍ത്തിയത്’.
പിണറായി വിജയന് ദുബായ് ശൈഖ് സ്വീകരണം കൊടുത്ത് ഇരുത്തിയതിന് ശേഷം അവിടുത്തെ ഏറ്റവും വലിയ വാര്‍ത്താ ഏജന്‍സി പറയുകയാണ്, ശൈഖ് പിണറായിയെ പറ്റി. ഞങ്ങളെ സംബന്ധിച്ചെടെത്തോളം അള്ളാഹുവിന്റെ കുതറത്തുകൊണ്ട് പിണറായി വിജയന് ഇപ്പോ ഒന്നും പേടിക്കാനില്ല.
കാരണം, വലത്തേ അറ്റത്ത് ഖമറുല്‍ ഉലമ, ഇടത്തേ ഭാഗത്ത് സയിദ് ഉല് ഉലമ ജിഫ്രി മുത്തുക്കോയ തങ്ങള്‍. നടുക്ക് ശൈഖുല്‍ മശായിഖ് പിണറായി വിജയന്, ക്യാപ്റ്റന്‍. കേരളത്തിലെ ജനങ്ങള്‍ക്ക് ഇപ്പോള്‍ ഒരു ഇമാമുണ്ടെന്ന് മനസ്സിലായിരിക്കുന്നു. അതാണ് ഒരു ശര്‍റും ഏല്ക്കാത്തതെന്ന് അബ്ദുറഹ്മാന് പുല്പറ്റ പ്രസംഗത്തില്‍ പറഞ്ഞു. അബ്ദുറഹ്മാന് പുല്പറ്റയുടെ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: