ന്യൂദല്‍ഹി: ഹിജാബ് വിവാദത്തില്‍ അഹിതമായ വിധി പറയുന്ന ജഡ്ജിയോ ജഡ്ജിമാരോ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്താല്‍ തങ്ങളുടെ സംഘടനയായ തമിഴ്നാട് തൗഹീദ് ജമാത്ത് (ടിഎന്‍ടിജെ) ഉത്തരവാദിയല്ലെന്ന് സംഘടന നേതാവ്. ടിഎന്‍ടിജെയുടെ ഓഡിറ്റ് കമ്മിറ്റി അംഗമായ കോവൈ റഹ്മത്തുള്ളയാണ് ഈ ഭീഷണി ഉയര്‍ത്തിയത്.
സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരെ വധഭീഷണി ഉയര്‍ത്തി എന്ന പരാതി ഉയര്‍ത്തി ടിഎന്‍ടിജെ നേതാവ് കോവൈ റഹ്മത്തുള്ളയ്ക്കെതിരെ ദല്‍ഹിയിലെ സുപ്രീംകോടതി അഭിഭാഷകന് ബി. രാമസ്വാമി കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. സമൂഹമാധ്യമങ്ങളില്‍ അതിവേഗം പങ്കുവെയ്ക്കപ്പെടുന്ന റഹ്മത്തുള്ളയുടെ വീഡിയോ ക്ലിപ്പിംഗുകളും പ്രസംഗവും അമ്പരപ്പുളവാക്കിയെന്നും അഡ്. ബി. രാമസ്വാമി പറയുന്നു. ഹിജാബ് വിധിയുടെ പേരില്‍ ബഹുമാനപ്പെട്ട ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും ജഡ്ജിമാരെ ഒരു സാധാരണ ചെറുപ്പക്കാരന് (റഹ്മത്തുള്ള) വെല്ലുവിളിക്കുന്നത് ദുഖകരമാണെന്നും അഡ്വ. ബി. രാമസ്വാമി അഭിപ്രായപ്പെട്ടു.
‘ഏത് രീതിയിലുള്ള കൊലപാതകത്തിനും തമിഴ്നാട്ടിലെ പൊതുജനങ്ങളും യുവാക്കളും തയ്യാറായിരിക്കണമെന്നും റഹ്മത്തുള്ള പറയുന്നു. ബീഹാറിലെ ഒരു ജഡ്ജി പ്രഭാതസവാരിക്കിടെ കൊല്ലപ്പെട്ട സംഭവവും റഹ്മത്തുള്ള സൂചിപ്പിക്കുന്നുണ്ട്. വാഹനാപകടം എന്ന് തോന്നിപ്പിക്കുന്ന അപകടത്തിന് പിന്നില്‍ ഗുണ്ടകളാണെന്നും സൂചനയുണ്ട്. ഇതുവഴി റഹ്മത്തുള്ള ജഡ്ജിമാരെ ഏത് രീതിയിലായാലും കൊല ചെയ്യുന്നതിനുള്ള ആശയവും പ്രകോപനവുമാണ് സൃഷ്ടിക്കുന്നത്’- അഡ്വ. ബി. രാമസ്വാമി പറയുന്നു.
മാത്രമല്ല, യുവാക്കളോട് ജയിലില്‍ പോകുന്നതടക്കമുള്ള ഏത് പ്രത്യാഘാതത്തിനും തയ്യാറാകണമെന്നും റഹ്മത്തുള്ള ഉപദേശിക്കുന്നതായും അഡ്വ. ബി. രാമസ്വാമി ഓര്‍മ്മപ്പെടുത്തുന്നു. ഹിജാബിന് വേണ്ടി ജയിലില്‍ പോകാന്‍ തയ്യാറാണെന്നും ഇയാള്‍ പറയുന്നുണ്ട്.
‘തമിഴ്നാട്ടില്‍ ഇത്തരം രീതികള്‍ നിയന്ത്രണമില്ലാതെ തുടര്‍ന്നാല്‍ ഇത് ഒരു പ്രവണതയായി മാറും. നിഷ്കളങ്കരായ യുവാക്കള്‍ കൊലപാതകത്തിനും കുറ്റകൃത്യങ്ങള്‍ക്കും ഭീഷണിപ്പെടുത്തലിനും ഉപയോഗിക്കപ്പെടും. റഹ്മത്തുള്ളയെ കേസെടുത്ത് അറസ്റ്റ് ചെയ്യണം’- അഡ്വ. ബി. രാമസ്വാമി അഭിപ്രായപ്പെടുന്നു.
മധുരൈ ഗോരിപാളയത്തില്‍ മാര്‍ച്ച് 17ന് നടന്ന ടിഎന്‍ടിജെ യോഗത്തില്‍ കര്‍ണ്ണാടക ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ റഹ്മത്തുള്ള ഭീഷണി സ്വരത്തില്‍ സംസാരിച്ചതായി കോയമ്പത്തൂരിലെ അഭിഭാഷകന് കെ. വിജയകുമാര്‍ പറയുന്നു. ഇയാളെ ദേശീയ സുരക്ഷ നിയമപ്രകാരം അറസ്റ്റ് ചെയ്യാന്‍ അഡ്വ. കെ. വിജയകുമാര്‍ പൊലീസിനോട് ആവശ്യപ്പെട്ടു.
ഹിജാബ് വിധിക്കെതിരെ ചെന്നൈയിലെ ന്യൂ കോളെജ് വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തിയിരുന്നു. ടിഎന്‍ടിജെയെ നിരോധിക്കണമെന്നും അവരുടെ യോഗങ്ങള്‍ സംഘടിപ്പി്ക്കുന്നവരെയും റഹ്മത്തുള്ളയെയും അറസ്റ്റ് ചെയ്യണമെന്നും ബിജെപി വക്താവ് നാരായണ്‍ തിരുപ്പതി ആവശ്യപ്പെട്ടു.
2015ല്‍ നടത്തിയ വിദ്വേഷപ്രസംഗത്തിന്റെ പേരില്‍ റഹ്മത്തുള്ളയ്ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: