ന്യൂദല്‍ഹി: 1990ലെ കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയുടെ കഥ പറഞ്ഞ് അടുത്തിടെ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം ‘ദ കശ്മീര്‍ ഫയല്‍സിന്റെ വലിയ വിജയത്തിനു പിന്നാലെ ഹിന്ദു വംശഹത്യ കേസുകള്‍ പുനരന്വേഷിക്കണമെന്ന് ആവശ്യം. അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ വിനീത് ജിന്‍ഡാല്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിന് ഹിന്ദുവംശഹത്യ കേസുകളുടെ അന്വേഷണം ഭരണഘടന പ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് പുനരാരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചു. കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുക.
1989-1990 കാലഘട്ടത്തില്‍ കശ്മീരി പണ്ഡിറ്റുകളുടെ ‘കൂട്ടക്കൊല’ കേസുകള്‍ അന്വേഷിക്കാന്‍ ഒരു പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിക്കുക എന്നിവയാണ് ആവശ്യം.’ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍ എസ്ഐടി സമഗ്രമായി അന്വേഷിക്കണമെന്നും പ്രതികൂല സാഹചര്യങ്ങള്‍ കാരണം മുമ്പ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയാതിരുന്ന ഇരകള്‍ക്ക് നീതി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഒരു വേദിയൊരുക്കണമെന്നും’ അദ്ദേഹം രാഷ്ട്രപതിയോട് അഭ്യര്‍ത്ഥിച്ചു.
33 വര്‍ഷം മുമ്പ് നടന്ന സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വീണ്ടും പരിഗണിച്ച് പുനരന്വേഷണം നടത്താന്‍ കഴിയുമെങ്കില്‍ 27 വര്‍ഷം മുമ്പ് നടന്ന കശ്മീരി പണ്ഡിറ്റുകളുടെ കേസുകളും പുനരന്വേഷിക്കാമെന്ന് അഭിഭാഷകന് വ്യക്തമാക്കി.
വംശഹത്യയുടെ ഭാഗമായ ഇരകള്‍ ‘ശാരീരികവും വൈകാരികവും മാനസികവുമായ ആഘാതത്തിലായിരുന്നെന്നും അവരുടെ പരാതികള്‍ രജിസ്റ്റര്‍ ചെയ്യാനും മൊഴി രേഖപ്പെടുത്താനും കഴിയുന്ന അവസ്ഥയിലല്ലായിരുന്നെന്നും അഭിഭാഷകന് തന്റെ കത്തില്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ അവര്‍ക്ക് നീതി ലഭിക്കാനുള്ള അവസരം ഒരുക്കണമെന്നും കത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: