തിരുവനന്തപുരം: രണ്ട് വീടുകള്‍ക്ക് നടുവില്‍ നട്ട സില്‍വര്‍ ലൈന്‍ കുറ്റിയുടെ പേരില്‍ മുഖ്യമന്ത്രിക്കെതിരെ ട്രോള്‍ സജീവമാകുന്നു. രണ്ട് വീടുകള്‍ക്കിടയിലാണ് സില്‍വര്‍ലൈന്‍ സര്‍വ്വേക്കല്ല്. ഇതില്‍ വലിയൊരു ടെറസ് വീടിന്റെ ഉമ്മറപ്പടിയില്‍ ഏതാനും യുവാക്കള്‍ ഇരിക്കുന്നത് കാണാം. സര്‍വ്വേക്കല്ലിന് കാവല്‍ നില്ക്കുന്ന പൊലീസുകാരെയും കാണാം.
“വികസനം വീട്ടുമുറ്റത്ത് എത്തിച്ചാലും മുഖ്യമന്തിയെ ചീത്ത വിളിക്കുന്ന മലയാളി രക്ഷപ്പെടുമോ? സ്മരണ വേണം , സ്മരണ”- ഇങ്ങിനെ പോകുന്നു ട്രോള്‍. “കുറ്റിക്കു കാവലിരിക്കുന്ന പൊലീസുകാരെ സമ്മതിക്കണം…ഇവന്മാർക്കൊക്കെ ശമ്പളം കൊടുപ്പ് കുറ്റിക്കെതിരെ സമരം ചെയ്യുന്നവന്റെ പോക്കറ്റിൽ നിന്ന് തന്നെ”- ഇതിന് രസകരമായ കമന്റുകളും നിറയുകയാണ്. അതേ സമയം വീട്ടുമുറ്റങ്ങളില്‍ ഉയരുന്ന സര്‍വ്വേക്കല്ലുകള്‍ സംസ്ഥാനത്തെ സാധാരണ വീട്ടുകാരെ ആശങ്കയിലാഴ്ത്തുന്നു. ഇതിനാല്‍ ഈ ട്രോളുകള്‍ വൈറലാവുകയാണ്.
കല്ലായില്‍ റെയില്‍വേ സ്റ്റേഷന് പുറകിലെ വീടുകള്‍ക്ക് സമീപമാണ് വെള്ളിയാഴ്ച സര്‍വ്വേകല്ലുകള്‍ സ്ഥാപിച്ചത്. എട്ട് കല്ലുകള്‍ സ്ഥാപിച്ചതില്‍ ഏഴും വീടുകള്‍ക്ക് പരിസരത്തായിരുന്നു. വീടുകള്‍ക്ക് സമീപം കല്ലുകള്‍ സ്ഥാപിക്കുന്നത് തടയാന്‍ നാട്ടുകാര്‍ ശ്രമിച്ചതോടെ പൊലീസുമായി സംഘര്‍ഷമുണ്ടാകുകയായിരുന്നു. മുന്ന് സര്‍വ്വേ കല്ലുകള്‍ നാട്ടുകാര്‍ പിഴുതെടുത്തു. മുന്നറിയിപ്പില്ലാതെ വീടുകള്‍ക്ക് സമീപം സര്‍വ്വേ കല്ലുകള്‍ സ്ഥാപിക്കുന്നത് അക്രമമാണെന്നും പൊലീസിനെ ഉപയോഗിച്ച് ജനങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്നും നാട്ടുകാര്‍ പറയുന്നു. ഇതിനിടയിലാണ് വീടുകള്‍ക്കിടയില്‍ സ്ഥാപിച്ച സര്‍വ്വേക്കല്ല് ട്രോളുകളില്‍ സജീവമാകുന്നത്.
ബിജെപിയും കോണ്‍ഗ്രസും കെറെയില്‍ പദ്ധതിക്കെതിരെ അതിശക്തമായി നിലകൊള്ളുകയാണ്. പ്രവര്‍ത്തകര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്ഥാപിക്കുന്ന സര്‍വ്വേക്കല്ലുകള്‍ പിഴുതുമാറ്റുന്നത് വലിയ സംഘര്‍ഷങ്ങള്‍ക്കും ലാത്തിച്ചാര്‍ജ്ജിലും കാരണമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: