കൊല്‍ക്കത്ത: കശ്മീരി പണ്ഡിറ്റുകളുടെ കഥ പറയുന്ന ചിത്രം ‘ദി കശ്മീര്‍ ഫയല്‍സ്’ വിജയകരമായി പ്രദര്‍ശനം തുടരുന്ന സാഹചര്യത്തില്‍ തിയേറ്ററില്‍ അതിക്രമിച്ച് കയറി ഒരുക്കുട്ടം ആളുകള്‍. കൊല്‍ക്കത്തയിലെ നബീന സിനിമ ഹാളില്‍ പ്രദര്‍ശനം നടക്കുന്നതിനിടെയാണ് ഒരു കൂട്ടം മുസ്ലീം യുവാക്കള്‍ കൂട്ടമായെത്തി ഷോ മുടക്കാന്‍ ശ്രമിച്ചത്. പ്രദര്‍ശനം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഭീഷണി ഉയര്‍ത്തുകയും ചെയ്തു.
ഹൗസ് ഫുള്‍ ആയിരുന്ന തിയറ്ററില്‍ അതിക്രമിച്ച് കയറിയ ഇവര്‍ അരമണിക്കൂറോളം സിനിമ തടസപ്പെടുത്തി സംഘര്‍ഷമുണ്ടാക്കിയത്. അരമണിക്കൂറോളം കാണികളും തിയേറ്റര്‍ ഉടമകളും ഇവരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഒടുവില്‍ തിയേറ്റര്‍ ഉടമകളും, സിനിമ കാണാന്‍ എത്തിയവരെയും ചേന്ന് ഇവരെ പുറത്താക്കി. എന്നാല്‍ സിനിമ കാണാനെത്തിയവരുടെ പിന്തുണയില്‍ അല്‍പ്പസമയത്തിനകം പ്രദര്‍ശനം പുനരാരംഭിച്ചു.
യുവാക്കള്‍ തിയറ്ററിനുള്ളില്‍ കയറി വാക്കുതര്‍ക്കം ഉണ്ടാക്കുന്നതും, പ്രദര്‍ശനം നിര്‍ത്തി വച്ചതിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്. 1990 കാലഘട്ടത്തില്‍ കാശ്മീരി പണ്ഡിറ്റുകള്‍ നേരിട്ട ദുരിതങ്ങളെ വരച്ചുകാട്ടുന്ന ചിത്രം വലിയ വിമര്‍ശനങ്ങളും തടസങ്ങളുമാണ് നേരിട്ടത്. ഏഴ് ദിവസം കൊണ്ട് നൂറ് കോടി ക്ലബില്‍ കയറി ചിത്രം വിജയ പ്രദര്‍ശനം തുടരുകയാണ്. സിനിമ റിലീസ് ആയതിനുശേഷം നിരവധി താരങ്ങളും പ്രധാനമന്ത്രിയും ചിത്രത്തിന് പിന്തുണയുമായി എത്തിയി. സത്യങ്ങള്‍ കൊണ്ടുവന്ന ഇതുപോലത്തെ സിനിമയാണ് ഇറങ്ങേണ്ടതും നിര്‍മ്മിക്കേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഗോവ, മധ്യപ്രദേശ്, കര്‍ണാടക, ഹരിയാന, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ത്രിപുര തുടങ്ങി നിരവധി സംസ്ഥാനങ്ങളില്‍ ചിത്രം നികുതി രഹിതമാക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: