ഇടുക്കി: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വേനല്‍ മഴയെത്തിയതോടെ പകല്‍ സമയത്തെ താപനില് ഗണ്യമായ കുറവ് രേഖപ്പെടുത്തി. പുനലൂരില്‍ ഇന്നലെ വൈകിട്ട് ലഭിച്ച കണക്ക് പ്രകാരം കനത്ത മഴയാണ് പെയ്തത്. മണിക്കൂറുകള്‍ക്കുള്ളില്‍ 6 സെ.മീ. മഴ ഇവിടെ മാത്രം രേഖപ്പെടുത്തി.
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപമെടുത്തതിന് പിന്നാലെ പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കുകയും സംസ്ഥാനത്തെ താപനിലയില്‍ ചൊവ്വാഴ്ച മുതല്‍ കുറവ് വരികയും ചെയ്തിരുന്നു. ഇന്നലെ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത് പാലക്കാട് ആണ്, 36.5 ഡിഗ്രി സെല്‍ഷ്യസ്. മറ്റിടങ്ങളിലെ കൂടിയ താപനില: കണ്ണൂര്‍- 36.0, കോട്ടയം- 36.0, പുനലൂര്‍- 35.5, തിരുവനന്തപുരം- 35.2, കോഴിക്കോട്- 35.5, വെള്ളാനിക്കര- 34.4, ആലപ്പുഴ- 34.2, കൊച്ചി- 31.8 എന്നിങ്ങനെയാണ്.
39 ഡിഗ്രി വരെ എത്തിയ കൂടിയ താപനില ശരാശരി 34 മുതല്‍ 36 ഡിഗ്രിയിലേക്ക് കുറഞ്ഞത് ആശ്വാസമാകുകയാണ്. അതേ സമയം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ പകല്‍ മഴ ലഭിച്ചപ്പോള്‍ കോട്ടയം, എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളുടെ വിവിധ ഭാഗങ്ങളിലും രാത്രിയോടെ മഴ എത്തി. ചിലയിടങ്ങളില്‍ ഇടിയോട് കൂടി ശക്തമായ മഴയാണ് മണിക്കൂറുകള്‍ക്കുള്ളില്‍ പെയ്ത് തോര്‍ന്നത്. ഇന്നും ശക്തമായ വേനല്‍മഴക്ക് സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: