കൊല്ലം: കൊല്ലം ജില്ലയിലെ ചടയമംഗലത്ത് ഇരുപതുകാരിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ഒരു വര്‍ഷം മുന്‍പ് വിവാഹിതയായ അക്കോണം സ്വദേശിനി ബിസ്മി ആണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയിലായിരുന്നു. ബിസ്മിയും ഭര്‍ത്താവ് ആലിഫ്ഖാനും ബിസ്മിയുടെ വീട്ടിലായിരുന്നു താമസം. ചടയമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു.
പോരേടത്ത് ഹോട്ടല്‍ നടത്തുകയാണ് ആലിഫ്ഖാന്‍.പുനലൂര്‍ ആര്‍ഡിഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: