യാമി ഗൗതമും ഭര്‍ത്താവ് ആദിത്യ ധാറും കശ്മീര്‍ ഫയലുകള്‍ക്ക് പിന്തുണയുമായി രംഗത്ത്. തോണ്ണൂറുകളുടെ തുടക്കത്തില്‍ കശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകങ്ങളും കശ്മീര്‍ താഴ്വരയില് നിന്നുള്ള പലായനത്തിന്റെയും കഥ അവതരിപ്പിച്ച ചിത്രം കണ്ടതിന്റെ അനുഭവം അവര്‍ പങ്കുവച്ചു. ട്വിറ്ററിലൂടെയാണ് താരം പിന്തുണ അറിയിച്ചത്.
ഒരു കാശ്മീരി പണ്ഡിറ്റിനെ വിവാഹം കഴിച്ചതിനാല്‍, സമാധാനകാംക്ഷികളായ ഈ സമൂഹം അനുഭവിക്കുന്ന ക്രൂരതകള്‍ എനിക്ക് നേരിട്ട് അറിയാം. എന്നാല്‍ ഭൂരിഭാഗം ആളുകള്‍ക്കും ഇപ്പോഴും ഇതിനെക്കുറിച്ച് ഒരു വ്യക്തതയില്ല. സത്യം കണ്ടെത്താന്‍ ഞങ്ങള്‍ക്ക് 32 വര്‍ഷവും ഒരു സിനിമയും വേണ്ടി വന്നു. യാമി ട്വീറ്റില്‍ കുറിച്ചു.
നിരവധി ആളുകള്‍ സിനിമ കണ്ട് തിയറ്ററില്‍ ഇരുന്ന് കരയുന്നത് നമ്മള് കണ്ടു. അതില്‍ കാണിച്ച വിഷമം വലുതാണ്. ഇത്രയും കാലം ഈ സമൂഹത്തില്‍ ഞങ്ങള്‍ അനുഭവിച്ച വേദന ഈ സിനിമ കാണിച്ചു. ഞങ്ങള്‍ക്ക് ചാരി കിടന്ന് കരയാന്‍ ഒരു തോളും ഇല്ലായിരുന്നു, സത്യം കേള്‍ക്കാന്‍ ഒരു കാതും ഇല്ലായിരുന്നെന്നും ആദിത്യ ധാര്‍ ട്വിറ്ററില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: