കൊല്ലം: കേരളത്തില്‍ സാമൂഹ്യ അപചയങ്ങള്‍ക്കെതിരെ എക്കാലവും ശബ്ദമുയര്‍ന്നത് സാംസ്‌കാരികരംഗത്ത് നിന്നായിരുന്നുവെന്നും എന്നാല്‍ ഭരണകൂട വിധേയത്വം, ഇക്കാലത്ത് സാംസ്‌കാരിക നായകരെ മൗനികളാക്കുന്നുവെന്നും ഗ്രന്ഥകാരിയും കവയിത്രിയമായ ഡോ. വി. സുജാത. ശാസ്താംകോട്ടയില്‍ തപസ്യ കലാസാഹിത്യവേദിയുടെ ജില്ലാ വാര്‍ഷികോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ജില്ലാ പ്രസിഡന്റ് എസ്. രാജന്‍ബാബു അധ്യക്ഷനായി. ‘കേരളവും എഴുത്തച്ഛനും’ എന്ന വിഷയം സംസ്ഥാന സെക്രട്ടറി സി.സി. സുരേഷ് അവതരിപ്പിച്ചു. കുരുമ്പോലില്‍ ശ്രീകുമാര്‍ ആമുഖഭാഷണം നടത്തി. താമരക്കുടി കരുണാകരന്‍ മാസ്റ്റര്‍,വരവിള വാസുദേവന്‍ നായര്‍, കമാന്‍ഡന്റ് ചന്ദ്രബാബു, കല്ലട ഗോപാലകൃഷ്ണപിള്ള, മോഹന്‍ ചിത്രാലയ, അനുപമ പി ചന്ദ്രന്‍ എന്നിവരെ സിനിമാസംവിധായകന്‍ രഞ്ജിലാല്‍ ദാമോദരന്‍ ആദരിച്ചു.
കവി സംഗമത്തില്‍ ഇഞ്ചക്കാട് ബാലചന്ദ്രന്‍, മണി.കെ.ചെന്താപ്പൂര്, വീണ പി.നായര്‍, പുന്തലത്താഴം ചന്ദ്രബോസ്, ജെ.കെ. ശാസ്താംകോട്ട, രശ്മീദേവി. എസ്, കെ.വി. രാമാനുജന്‍ തമ്പി, രേണുക ഗണേശന്‍ എന്നിവര്‍ കവിത അവതരിപ്പിച്ചു. കെ. ദാനകൃഷ്ണപിള്ള, പി.ജി. ശ്രീകുമാര്‍, രവികുമാര്‍ ചേരിയില്‍, കല്ലട അനില്‍, ജി പരമേശ്വരന്‍പിള്ള എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: