അഹമ്മദാബാദ്: കേരളത്തില്‍ മതമൗലികവാദി വളരുന്നുണ്ടെന്നും ഹിന്ദുസംഘടന നേതാക്കളുടെ കൊലാപതകം ഇതിന് തെളിവാണെന്നും ആര്‍എസ്എസ്. സംഘടനയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശം.
കേരളത്തിലെ ഭരണസംവിധാനത്തില്‍ ഒരു സമുദായം നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുജറാത്തിലെ പിരാനയില്‍ നടക്കുന്ന അഖില ഭാരതീയ പ്രതിനിധി സഭയുടെ ഭാഗമായാണ് 2021-22 വര്‍ഷത്തെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കേരളത്തിലെയും കര്‍ണ്ണാടകത്തിലെയും വര്‍ധിച്ചുവരുന്ന ഹിന്ദു നേതാക്കളുടെ കൊലപാതകങ്ങള്‍ പ്രത്യേകം പരാമര്‍ശിക്കുന്നു. ഈ കൊലപാതകങ്ങള്‍ മതമൗലിക വാദം തലപൊക്കുന്നതിന്റെ ലക്ഷണങ്ങളാണ്.
ഭരണഘടനയുടെയും മതസ്വാതന്ത്ര്യത്തിന്റെയും മറപിടിച്ച് നിസ്സാരകാര്യങ്ങള്‍ കുത്തിപ്പൊക്കി അക്രമം അഴിച്ചുവിരുന്നത് വര്‍ധിക്കുകയാണ്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും നടക്കുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളിലും മാധ്യമങ്ങളിലും കടന്നുകയറാന്‍ ഒരു പ്രത്യേക സമുദായത്തിന് വലിയ പദ്ധതികളുള്ളതായി കാണുന്നു. ഇതിന് പിന്നീല് വലിയൊരു ഗൂഢാലോചനയുണ്ട്.- പദ്ധതി പറയുന്നു.
സംഘടിതമായി ഈ നീക്കങ്ങളെ എതിര്‍ക്കണമെന്നും ആര്‍എസ്എസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മതപരിവര്ത്തനശ്രമങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പഞ്ചാബ്, കര്‍ണാടക, തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളില്‍ മതം മാറ്റത്തിന് പുതിയ വഴികള്‍ തേടുന്നതായും പറയുന്നു. മൂന്ന് ദിവസത്തെ പ്രതിനിധി സഭ ഞായറാഴ്ച സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: