ആലപ്പുഴ: എസി റോഡ് നിര്‍മ്മാണത്തിന്റെ മറവില്‍ പാടശേഖരങ്ങളും, നീര്‍ത്തടങ്ങളും വ്യാപകമായി നികത്തുന്നു. പരാതി നല്‍കിയിട്ടും നടപടിയെടുക്കുന്നില്ലെന്ന് പരാതി. ആലപ്പുഴ നഗരസഭാധികൃതരും, റവന്യു അധികൃതരും കണ്ടില്ലെന്ന് നടിക്കുന്നു. ആലപ്പുഴ നഗരത്തില്‍ എസി റോഡില്‍ ഒന്നാം പാലത്തിന് കിഴക്കോട്ട് ദേവസ്വംകരി പാടശേഖരം വ്യാപകമായി നികത്തുകയാണ്.
റോഡ് നിര്‍മ്മാണത്തിനും, കാന നിര്‍മ്മാണത്തിനുമായി എടുക്കുന്ന വലിയ കുഴികളില്‍ നിന്നുള്ള മണലാണ് കരാറുകാരായ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി സ്വകാര്യവ്യക്തികളുടെ താല്‍പ്പര്യ പ്രകാരം നിലംനികത്തുന്നതിനും, തണ്ണീര്‍ത്തടങ്ങളും നികത്തുന്നതിനും നല്‍കുന്നത്. ദേവസ്വം കരി പാടശേഖരത്തില്‍ എസി റോഡിനോട് ചേര്‍ന്നുള്ള ഭാഗങ്ങളാണ് നികത്തുന്നത്. വാച്ചാല് ഉള്‍പ്പടെ നികത്തുന്നതിനാല്‍ പാടശേഖരത്തിലെ മദ്ധ്യഭാഗങ്ങളില്‍ ജലക്ഷാമം അനുഭവപ്പെടുകയും വരുംവര്‍ഷങ്ങളില്‍ കൃഷി ചെയ്യാനാകാത്ത സ്ഥിതിവിശേഷം ഉണ്ടാകുകയും ചെയ്യുമെന്ന് കര്‍ഷകര്‍ പറയുന്നു.
ഇതു സംബന്ധിച്ച് അധികൃതര്‍ക്ക് പലതവണ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഉന്നതോദ്യോഗസ്ഥരെ അടക്കം സ്വാധീനിച്ചാണ് നികത്തല്‍ നടക്കുന്നതെന്നാണ് ആക്ഷേപം. റോഡി നിര്‍മ്മാണ കരാറുകാരും, സ്വകാര്യവ്യക്തികളും ഉദ്യോഗസ്ഥരും അടങ്ങുന്ന ലോബി വ്യാപകമായി നിലങ്ങളും, തണ്ണീര്‍ത്തടങ്ങളും നികത്തി കഴിഞ്ഞു. റോഡ് നവീകരണം പൂര്‍ത്തിയാകുമ്പോള്‍ കുട്ടനാട്ടിലെ പാല പാടശേഖരങ്ങളും തണ്ണീര്‍ത്തടങ്ങളും നികത്തപ്പെടുന്ന അവസ്ഥയാണുള്ളത.്
റോഡിന് അടുത്തുള്ള ഭൂമിയ്ക്ക് വലിയ വില ലഭിക്കുമെന്ന് കണ്ടാണ് ഭൂ മാഫിയ ഇത്തരത്തില്‍ നിലങ്ങള്‍ നടത്തുന്നത്. കളര്‍കോട് ജങ്ഷന് പടിഞ്ഞാറ് വന്‍തോതില്‍ ചതുപ്പ് നിലങ്ങള്‍ ഇതിനകം നികത്തി കഴിഞ്ഞു. വലിയ പരിസ്ഥിതി പ്രശ്നങ്ങള്‍ക്കും വെള്ളക്കെട്ടിനും ഇത് ഇടയാക്കും. എസി റോഡ് നിര്‍മ്മാണം ഒരു പരിധി വരെ ഭൂമാഫിയയ്ക്ക് കൊള്ള നടത്താന്‍ സഹായകമായെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: