ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിടത്തും ബിജെപി വിജയം നേടിയപ്പോള്‍ രാജ്യത്തിന് വികസനം വേണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണമെന്ന് ജനങ്ങള്‍ക്ക് മനസ്സിലായെന്ന് കേന്ദ്രമന്ത്രിയും പാര്‍ട്ടി നേതാവുമായ സ്മൃതി ഇറാനി പറഞ്ഞു. രാജ്യത്തെ വികസനത്തിനും സ്ത്രീ സുരക്ഷിതത്വത്തിനും ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നത് ജനങ്ങള്‍ മനസ്സിലാക്കിയെന്നും അവര്‍ പറഞ്ഞു.
ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ ഇവിഎമ്മുകള്‍ മോഷ്ടിക്കുകയാണെന്ന് അഖിലേഷ് യാദവ് നേരത്തെ ആരോപിച്ചിരുന്നു. ഇത് വെറും ഒഴിവാക്കാനുള്ള കാരണങ്ങളാണെന്നും സ്മൃതി ഇറാനി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിച്ചതിന് സ്മൃതി ഇറാനി പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ചു. കേരളത്തിലും, പശ്ചിമ ബംഗാളിലും ഞങ്ങളുടെ പ്രവര്‍ത്തകരെ നിങ്ങള്‍ കൊല്ലുന്നു. സ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്നു. എന്നിട്ട് ഞങ്ങളെ സ്വേച്ഛാധിപതിയെന്ന് വിളിക്കുകയാണെന്നും സ്മൃതി പറഞ്ഞു. പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടി സംസ്ഥാനത്ത് അധികാരത്തിലെത്താന്‍ പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള് വിഘടനവാദികളുടെ പിന്തുണ സ്വീകരിച്ചുവെന്നും സ്മൃതി ഇറാനി ആരോപിച്ചു. എന്നാല്‍, പഞ്ചാബില്‍ അടുത്ത സര്‍ക്കാര്‍ ബിജെപിയുടെ നേതൃത്വത്തില്‍ രൂപീകരിക്കുമെന്നും അവര്‍ ഉറപ്പുപറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: