മോസ്കോ: അമേരിക്ക ഉക്രൈനില്‍ വവ്വാലുകളെ ജൈവായുധങ്ങളാക്കി ഉപയോഗിക്കാവുന്ന അപകടകരമായ ഗവേഷണം നടത്തിയെന്ന് റഷ്യ. സ്ലാവ് വംശജരായ റഷ്യ, ബെലാറൂസ് ജനങ്ങളെ തെരഞ്ഞുപിടിച്ചാക്രമിക്കുന്ന വൈറസുകള്‍ വികസിപ്പിക്കാനും ഉക്രൈനില്‍ ഗവേഷണം നടന്നിരുന്നുവെന്ന് റഷ്യ ആരോപിച്ചു. വെള്ളിയാഴ്ച റഷ്യയുടെറഷ്യയുടെ സായുധസേനാ മേധാവി ഇഗോര്‍ കിറിലോവാണ് വാര്‍ത്താസമ്മേളനത്തില്‍ ഈ ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. യുഎസിന്റെ ഔദ്യോഗിക രഹസ്യരേഖകളില് നിന്നാണ് ഈ വിവരങ്ങളെന്നും റഷ്യ വെളിപ്പെടുത്തി.
ഉക്രൈനിലെ കീവ്, ഖാര്‍കീവ്, ഒഡേസ മേഖലയിലെ ലാബുകളിലാണ് ഗവേഷണം നടന്നിരുന്നതെന്നും ഇവിടുത്തെ രേഖകള്‍ റഷ്യയിലെ പട്ടാളം പിടിച്ചെടുക്കുമെന്ന ഭയമുള്ളതിനാല്‍ അതിവേഗം അത് ലിവോവിലെ അമേരിക്കന്‍ എംബസിയിലേക്ക് മാറ്റിയെന്നും പറയുന്നു.
ഈ ജൈവായുധങ്ങള്‍ പ്രത്യേക വംശീയവിഭാഗങ്ങളെ (റഷ്യ, ബെലാറൂസ ജനങ്ങള്‍ ഉള്‍പ്പെടുന്ന സ്ലാവ് വംശജരെ) മാത്രം ആക്രമിക്കുന്ന തരത്തിലുള്ള ശേഷിയോടെ നിര്‍മ്മിക്കാനാണ് അമേരിക്ക ശ്രമിച്ചതെന്ന് റഷ്യയുടെ സായുധസേനാ മേധാവി ഇഗോര്‍ കിറിലോവ് പറഞ്ഞു. ഉക്രൈനിലെ പൊതുജനാരോഗ്യ കേന്ദ്രത്തില്‍ നിന്നും ഗവേഷണത്തിനായി 350 ക്രയോ കണ്ടെയ്നറുകളില്‍ വിവിധ രക്ത സീറം സാമ്പിളുകള്‍ ആസ്ത്രേല്യയിലെ ഡോഹെര്തി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അമേരിക്ക അയച്ചതായും ഇദ്ദേഹം വെളിപ്പെടുത്തി. ഇതോടെ റഷ്യക്കാര്‍ക്ക് നേരെ ജൈവായുധം പ്രയോഗിക്കാനുള്ള ശ്രമം യുഎസ് നടത്തിയേക്കുമെന്ന വാദമാണ് റഷ്യ ഉയര്‍ത്തുന്നത്. റഷ്യന്‍ വംശജരെ മാത്രം തെരഞ്ഞുപിടിച്ച് ആക്രമിക്കുന്ന വൈറസുകളും ബാക്ടീരിയകളും അഴിച്ചുവിട്ടേക്കുമെന്ന ഭീഷണിയാണ് നിലനില്‍ക്കുന്നത്.
ജൈവായുധം ഉക്രൈന് തലസ്ഥാനമായ കീവില്‍ ഉപയോഗിക്കാനാണ് പദ്ധതിയെന്നും വെളിപ്പെടുത്തിയതോടെ പരിഭ്രാന്തി പരന്നിരിക്കുകയാണ്. ‘ഉക്രൈനില്‍ ജൈവായുധം വികസിപ്പിക്കാന്‍ റഷ്യ ഗവേഷണം നടത്തിയിട്ടുണ്ട്. കൊറോണ വൈറസുമായി ബന്ധപ്പെട്ട ഗവേഷണവും നടത്തിയിട്ടുണ്ട്. വവ്വാലുകള്‍ വഴി മനുഷ്യരിലേക്ക് വിവിധ രോഗങ്ങള്‍ പരത്തുന്ന രീതിയിലുല്ള വൈറല്‍ രോഗാണുക്കളെ വികസിപ്പിച്ചെടുക്കാനാണ് റഷ്യ ഗവേഷണം നടത്തിയത്.’- റഷ്യയുടെ പ്രതിരോധ മന്ത്രാലയം പറയുന്നു.
റഷ്യയുടെ ആര്-781 എന്ന് പേരിട്ട അമേരിക്കയുടെ ഗവേഷണ പദ്ധതിയിലാണ് വവ്വാലുകളെ ജൈവായുധങ്ങളാക്കി ഉപയോഗിക്കാനുള്ള സാധ്യത കണ്ടെത്താന്‍ ശ്രമിക്കുന്നത്. മറ്റ് ഗവേഷണത്തില്‍ പ്ലേഗുള്പ്പെടെയുള്ള രോഗങ്ങള്‍ പരത്താവുന്ന ബാക്ടീരയെയും വൈറസുകളെയും വികസിപ്പിക്കാന്‍ ശ്രമം നടന്നതായും റഷ്യ ആരോപിക്കുന്നു.
അമേരിക്കയുടെ ഈ ഗവേഷണം റഷ്യയുടെ അതിര്‍ത്തിപ്രദേശമായ കരിങ്കടലിലെ തീരത്തും കോക്കസസിന്റെ തീരത്തുമാണ് നടക്കുന്നതെന്ന് റഷ്യ ആരോപിക്കുന്നു. ഇതിനായി ഉക്രൈന് ലാബുകള്‍ മാത്രമല്ല, പെന്റഗണ്‍ ജോര്‍ജ്ജിയയില്‍ സ്ഥാപിച്ച ലാബുകളും ഉപയോഗിപ്പെടുത്തുന്നുണ്ട്. വെര്‍ജീനിയ പോളിടെക്നിക് ഇന്‍സ്റ്റിറ്റ്യൂട്ടും യുഎസ് ജിയോളജിക്കല്‍ സര്‍വ്വേയും ഈ ഗവേഷണത്തില്‍ പങ്കാളികളാണെന്നും റഷ്യയുടെ പ്രതിരോധ മന്ത്രാലയം പറയുന്നു.
ഈ ജൈവായുധ ഗവേഷണം സംബന്ധിച്ച രേഖകളെല്ലാം ഉക്രൈനിലെ കീഴ്, ഖാര്‍കീവ്, ഒഡേശ ലാബുകളില്‍ നിന്നും യുഎസ് തന്തപരമായി ലവോവിലെ യുഎസ് എംബസിയിലേക്ക് നീക്കിയതായും റഷ്യയുടെ സൈനിക മേധാവി ഇഗോര്‍ കിരിലോവ് പറഞ്ഞു. ഉക്രൈനില്‍ ജൈവായുധങ്ങള്‍ ഉണ്ടെന്നും ഇത് റഷ്യന്‍ പട്ടാളക്കാരുടെ കയ്യിലെത്താന്‍ സാധ്യതയുണ്ടെന്നും യുദ്ധം ആരംഭിച്ചയുടന്‍ മാര്‍ച്ച് എട്ടിന് യുഎസ് സെനറ്റ് വിദേശകാര്യ സമിതിയുടെ അണ്ടര്‍സെക്രട്ടറിയായ വിക്ടോറിയ നുലാന്റ് പറഞ്ഞതായും ഇഗോര്‍ കിരിലോവ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: