തിരുവനന്തപുരം: ബജറ്റ് അവതരണത്തിനു മുന്‍പ് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നല്‍കാത്തതില്‍ പ്രതിഷേധം പ്രകടിപ്പിച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. സഭയില്‍ സതീശന്‍ ഇക്കാര്യം ഉന്നയിച്ചു. ബജറ്റ് പൂര്‍വ ചര്‍ച്ചയ്‌ക്കുള്ള അവസരം ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ആസൂത്രണ ബോർഡ് തയ്യാറാക്കുന്ന റിപ്പോർട്ട് സാധാരണ ബജറ്റിന് മുൻപ് നൽകാറുണ്ട്. ബജറ്റിനു ഒരു ദിവസം മുൻപ് സാമ്പത്തിക അവലോകന റിപ്പോർട്ട് നൽകണം എന്നതാണ് ചട്ടം. മുൻകൂട്ടി റിപ്പോർട്ട് അംഗങ്ങൾക്ക് നൽകുന്ന രീതി ലംഘിക്കപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു. 2002, 2004, 2012 വർഷങ്ങളിൽ സഭയിൽ വെക്കാതെ സാമ്പത്തിക അവലോകനം നേരിട്ട് അംഗങ്ങൾക്ക് കൈമാറിയിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
എന്നാല്‍ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൃത്യമായ സമയപരിധി ഇല്ലെന്ന് സ്പീക്കര്‍ പറഞ്ഞു. സാമ്പത്തിക സര്‍വെ സ്റ്റാട്യൂട്ടറി രേഖയല്ല. സഭാ സമ്മേളനത്തില്‍ ഉണ്ടായ ഇടവേള കൊണ്ടാണ് നേരത്തെവയ്‌ക്കാന്‍ കഴിയാതിരുന്നത്. സഭയില്‍ വയ്‌ക്കുന്നതിന് മുന്‍പ് പുറത്ത് ലഭ്യമാക്കുന്നതിനോട് ചെയറിന് യോജിപ്പില്ല. സാമ്പത്തിക റിപ്പോര്‍ട്ട് നിയമപരമായി സഭയില്‍ വയ്‌ക്കേണ്ട രേഖയല്ലെന്നും സ്പീക്കര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: