കീവ്: ഇന്ത്യന്‍ എംബസി ഉക്രൈനിലെ കീവില്‍ നിന്നും രക്ഷപ്പെടുത്തിയ പാകിസ്ഥാനിലെ വിദ്യാര്‍ത്ഥിനി ഇന്ത്യന്‍ പ്രധാനമന്ത്രി മോദിക്കും കീവിലെ ഇന്ത്യന്‍ എംബസിക്കും നന്ദി പറഞ്ഞു. അങ്ങേയറ്റം സങ്കീര്‍ണ്ണമായ ഒരു സാഹചര്യത്തില്‍ നിന്നും തന്റെ ജീവന് രക്ഷിച്ചതിനാണ് പ്രധാനമന്ത്രി മോദിക്കും ഇന്ത്യന്‍ എംബസിക്കും നന്ദി പറയുന്നതെന്ന് പാക് വിദ്യാര്‍ത്ഥിനി അസ്മ ഷഫീക്ക് പറഞ്ഞു.
പ്രധാനമന്ത്രി മോദിക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള പാകിസ്ഥാനി വിദ്യാര്‍ത്ഥിനി അസ്മ ഷഫീഖിന്റെ വീഡിയോ കാണാം:
ഉക്രൈനില്‍ നിന്നും രക്ഷപ്പെടുന്നതിന്റെ ഭാഗമായി കീവില്‍ നിന്നും ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ പടിഞ്ഞാറന്‍ ഉക്രൈനിലേക്ക് പോയിരിക്കുകയാണ് അസ്മ ഇപ്പോള്‍. അവിടെ നിന്നും വിമാനത്തില്‍ അധികം വൈകാതെ അസ്മ പാകിസ്ഥാനിലെ കുടുംബത്തോടൊപ്പം ചേരും.
‘മുഴുവന്‍ സമയവും ഞങ്ങളെ പിന്തുണച്ചതിന് കീവിലെ ഇന്ത്യന്‍ എംബസിക്ക് നന്ദിപറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ വളരെ സങ്കീര്‍ണ്ണമായ സാഹചര്യത്തിലായിരുന്നു അകപ്പെട്ടത്. ഞങ്ങളെ പിന്തുണച്ചതിന് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യന്‍ എംബസി കാരണം ഞങ്ങള്‍ അധികം വൈകാതെ സുരക്ഷിതമായി വീട്ടിലെത്തുമെന്ന് പ്രത്യാശിക്കുന്നു,’- അസ്മ വീഡിയോയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: